BREAKING NEWS

പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു, പകൽ മുഴുവൻ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയത്, ധൈര്യമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാത്ത മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടൂ… വെല്ലുവിളിച്ച് ദീപ്കെ

· · 1 min read
Share: Copied!

മുംബൈ: തന്നെ കസ്റ്റഡിയിലെടുത്ത മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടാൻ ഡൽഹി പോലീസിനെ വെല്ലുവിളിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെ. പോലീസ് കസ്റ്റഡിയിൽ ഭരണഘടനാപരമായ പ്രാഥമിക അവകാശങ്ങൾപോലും നിഷേധിച്ചു. സംഭവത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോകളാണ് പോലീസ് നിലവിൽ പ്രചരിപ്പിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നും അഭിജിത് പോലീസിനെ വെല്ലുവിളിച്ചു.

അതേസമയം മുത്തശ്ശി മരിച്ച വിവരം അഭിജിത്തിനെ അറിയിക്കുന്ന ഒരു വീഡിയോ ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് മുഴുവൻ വീഡിയോയും പുറത്തുവിടാനാവശ്യപ്പെട്ടുള്ള ദീപ്‌കെയുടെ വെല്ലുവിളിയെത്തിയത്. കസ്റ്റഡിയിൽ അഭിഭാഷകനെയോ ബന്ധുക്കളെയോ ബന്ധപ്പെടാനുള്ള നിയമപരമായ അവകാശമുണ്ടായിട്ടും, അതുപോലും ഡൽഹി പോലീസ് തനിക്ക് നിഷേധിച്ചതായും അഭിജീത് പറഞ്ഞു. പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ നീണ്ടകാലത്തേക്ക് ജയിലിൽ പോകാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും, തന്റെ അഭിഭാഷകനുമായി സംസാരിക്കാതെ ഒരു രേഖയിലും ഒപ്പുവെക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പുലർച്ചെ മൂന്നരയ്ക്ക് മാതാപിതാക്കളെ ഫോണിൽ വിളിച്ച് താൻ ജയിലിൽ പോവുകയാണെന്ന വിവരമറിയിക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുത്തശ്ശി മരിച്ച സങ്കടത്തിലായിരുന്ന മാതാപിതാക്കൾക്ക് ഈ സമയത്ത് ഫോൺവിളിച്ച് കൂടുതൽ മാനസികാഘാതമുണ്ടാക്കാൻ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പകൽ മുഴുവൻ തന്നെ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, തനിക്കും കുടുംബത്തിനും നേരെ ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026
BREAKING NEWS
യുവാവിന്റെ തല വെട്ടിക്കൊണ്ടുപോയത് കുക്കി സായുധസംഘാംഗം? തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദ...
13 Oct 2026
BREAKING NEWS
ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
13 Oct 2026
BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026