BREAKING NEWS

കണ്ണൂർ‍ ജയിലിനുള്ളിലെ തടവുകാർക്കുള്ള ഫോൺ, ബീഡി, പുകയില എന്നിവ വലിച്ചെറിഞ്ഞുകൊടുത്തു!! ഒരാൾ പിടിയിൽ, പൊതി വലിച്ചെറിഞ്ഞ് കൊടുത്തത് ജയിൽ പരിസരത്ത് കടന്ന്

· · 1 min read
Share: Copied!

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോണും പുകയില ഉത്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി കെ. അക്ഷയ് ആണ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട വാർഡൻമാർ ഇയാളെ പിടികൂടുകയായിരുന്നു. ​ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.

അക്ഷയ്​ക്കൊപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇവർ വാർഡൻമാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം കഴിഞ്ഞ ബുധനാഴ്ചയും ജയിലിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ജയിൽ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി പരിശോധന നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണു മൊബൈൽ പിടിച്ചത്.

രണ്ടാഴ്ച മുൻപും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്നു ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പോലീസിന് മൊഴി നൽകിയതിനു ശേഷമാണ് ഇവയെല്ലാം പിടികൂടിയതും.

BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026