BREAKING NEWS

’ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും മോശം പെരുമാറ്റമുള്ളവരെയും അയക്കരുത്’; എസ്പിമാർക്ക് ഐജിയുടെ കർശന നിർദേശം ’നിലയ്ക്കലിലെ മർദനം സേനയ്ക്ക് നാണക്കേട്’

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യപിക്കുന്നവരെയും മാന്യമായ പെരുമാറ്റം ഇല്ലാത്തവരെയും ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി. പ്രകാശ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് പൊലീസിന്റെ കടമ. ഇതിന് കളങ്കമുണ്ടാക്കുന്നവരെ ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ എസ്പിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഐജി നിർദേശിച്ചു.

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നേരത്തെ നിർദേശം നൽകിയിരുന്നു. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. താൻ മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതോടെ പ്രകോപിതനായാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്നാണ് വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.

ആദ്യ അടി ഏറ്റതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വീഡിയോ പോസ് ആയതിനാൽ തുടർന്നുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ലെന്നും പലതവണ മർദിച്ചെന്നും പ്രശാന്ത് പറയുന്നു.

എറണാകുളത്തുനിന്ന് ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ പി. വിജയൻ ഐപിഎസ് ഉടൻ നിർദേശം നൽകുകയായിരുന്നു.

BREAKING NEWS
പരസ്യമായി മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസ്, പള്ളിമേട പൂട്ടി പ്രതിഷേധവുമായി വിശ്വാസികള്‍, എത്രയും പെട്ടന്ന് സ്ഥാനം ഒഴിയണം, ചെയ്തു കൂട്ടുന്നത് പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികള്‍, പേട്ട സെന്റ് ആൻസ് പള്ളിയിൽ സംഘര്‍ഷം
22 Nov 2026
BREAKING NEWS
ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ല, താക്കീതുമായി കെ മുരളീധരന്‍
22 Nov 2026
LATEST UPDATES
നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ പോലും കിട്ടുന്നില്ല, പാര്‍ട്ടിയിലെത്തുന്നവര്‍ കൊഴിഞ്ഞു പോകുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച, ഇങ്ങനെ പോയാല്‍ നേമവും നഷ്ടമാകും, കേന്ദ്രത്തെ സമീപിക്കാന്‍ പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
അമ്മയെ അവസാനമായി വിളിച്ചുവച്ചത് റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്, രാത്രിയിൽ ഫോൺ വന്നത് മകൾ കുളിമുറിയിൽ വീണെന്നു പറഞ്ഞ്... രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനി വാടകവീട്ടിൽ മരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ
22 Nov 2026