BREAKING NEWS

“ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം”- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! “ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്”- ജഗ്താപ്…എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു

· · 1 min read
Share: Copied!

മുംബൈ: കേന്ദ്രസർക്കാരിന്റെ ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തെച്ചൊല്ലി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്‌ പവാർ)യിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രണ്ട് സംസ്ഥാനതല ഭാരവാഹികൾ പ്രതിഷേധിച്ച് രാജിവച്ചു. പാർട്ടി ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേതൃത്വത്തിന്റെ നീക്കത്തിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടിയുടെ മഹാരാഷ്ട്ര സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി രമേശ്വർ ഖാംകർ ആണ് ആദ്യം രാജിവച്ചത്. ജനറൽ സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവച്ചു. ഡീലിമിറ്റേഷൻ ബില്ലിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള പാർട്ടിയുടെ റിപ്പോർട്ട് ചെയ്യപ്പെട്ട തീരുമാനം ശിവ്-ഷാഹു-ഫൂലെ-അംബേദ്കർ പ്രത്യയശാസ്ത്രം പിന്തുടരുന്ന ഒരാൾക്ക് അംഗീകരിക്കാനാവില്ലെന്ന് രാജിക്കത്തിൽ ഖാംകർ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാകാമെങ്കിലും എല്ലാ വിട്ടുവീഴ്ചകൾക്കും പ്രത്യയശാസ്ത്രപരമായ പിന്തുണ നൽകാനാവില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ആരോടുമുള്ള വിരോധത്തിന്റെ പേരിലല്ല തന്റെ രാജിയെന്നും സ്വന്തം മനഃസാക്ഷിയുടെ തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യമാണ്,” എന്നായിരുന്നു ഖാംകറിന്റെ പ്രതികരണം.

ഇതിന് പിന്നാലെ ശനിയാഴ്ച അഭയ് സിങ് ജഗ്താപും പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവച്ചു. മാൻ-ഖടാവ് നിയമസഭാ മണ്ഡലത്തിലെ പാർട്ടി അധ്യക്ഷനും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ജഗ്താപ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. മണ്ഡല പുനർനിർണയം എന്നത് എംപിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനോ വനിതാ സംവരണത്തിനോ മാത്രമല്ലെന്നും ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ ബിജെപിക്ക് അനുകൂലമായി പുനർനിർണയിക്കാനുള്ള നീക്കമാണെന്നും ജഗ്താപ് ആരോപിച്ചു. പ്രതിപക്ഷത്തെ രാജ്യത്തുനിന്ന് പൂർണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമായി കൈക്കോർക്കുന്നതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നതാണെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ കുറിച്ചു.

അതേസമയം ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾക്ക് വഴിവെക്കുന്നുവെന്നതിന്റെ സൂചനയായാണ് രണ്ട് നേതാക്കളുടെ രാജി വിലയിരുത്തപ്പെടുന്നത്.

BREAKING NEWS
വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ റിമാൻഡിൽ, കുറ്റപത്രം സമർപ്പിച്ചു
29 Nov 2026
BREAKING NEWS
ദുബായിലെ ആശുപത്രിയിൽനിന്ന് കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും
29 Nov 2026
BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026