BREAKING NEWS

അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!

· · 1 min read
Share: Copied!

തൃശ്ശൂർ: വടൂക്കരയിൽ മദ്യലഹരിയിൽ റെയിൽവേ ഗേറ്റ് ജീവനക്കാർ നടത്തിയ അക്രമം പരിഭ്രാന്തി പരത്തി. ഗേറ്റ് പലതവണ ഉയർത്തിയും താഴ്ത്തിയും ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യാനെത്തിയ നാട്ടുകാർക്ക് നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി.

നെടുപുഴ റെയിൽവേ ഗേറ്റിലെ ജീവനക്കാരനായ രാജേഷ്, വടൂക്കര ഗേറ്റിലെ ജീവനക്കാരനായ ബിനു എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വടൂക്കര റെയിൽവേ ഗേറ്റിന് സമീപത്തെ ഷെഡിലിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും ഗേറ്റ് തുടർച്ചയായി ഉയർത്തുകയും താഴ്ത്തുകയും ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്തതോടെ ജീവനക്കാർ പ്രകോപിതരായി. തുടർന്ന് പരിസരത്തെ പുല്ലും കാടും വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന നീളമുള്ള കത്തിയുമായി നാട്ടുകാർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആർ.പി.എഫിന് കൈമാറി. സംഭവത്തിനിടെ ട്രെയിൻ ഗതാഗതം തടസ്സപ്പെടാതിരുന്നത് ആശ്വാസമായി.

BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026
BREAKING NEWS
സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ എന്നും വഴക്ക്, കൊലയ്ക്ക് രണ്ടു ദിവസം മുൻപും പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയിരുന്നതായി കണ്ടെത്തൽ!! സഹോദരങ്ങൾ ഭാര്യമാരെ കോടാലിക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹങ്ങൾ ആംബുലൻസിൽ കാട്ടിലെത്തിച്ച് കുഴിച്ചുമൂടി, നാട്ടുകാരോട് ഇരുവരും വീടുവിട്ടുപോയെന്ന് പറഞ്ഞുപരത്തി- രണ്ട് സ...
27 Nov 2026
BREAKING NEWS
കളമശ്ശേരി സ്പാ പീഡനക്കേസ് പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധം...കയ്യിൽ ആറോളം ബാങ്ക് അക്കൗണ്ടുകൾ!! നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് 'ഹോം സ്റ്റേ' എന്ന് ബോർഡ് സ്ഥാപിച്ച് അനാശാസ്യ കേന്ദ്രം- ഏജന്റുമാർക്ക് പിന്നാലെ ഉടമകളായ ദമ്പതികൾ പിടിയിൽ,
27 Nov 2026
BREAKING NEWS
‘എന്റെ ഫോൺ ചോർത്തുന്നുണ്ട്; ഞാൻ നിരീക്ഷണത്തിലാണ്; ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുമുണ്ട് ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
27 Nov 2026