BREAKING NEWS

‘പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടി’; എസ്.എൻ. ട്രസ്റ്റ് തിരഞ്ഞെടുപ്പ് ഫലത്തിൽ പരിഹാസവുമായി വെള്ളാപ്പള്ളി, രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണം; ‘സതീശൻ മിടുമിടുക്കനാണ്; എല്ലാവരും അദ്ദേഹത്തിന് ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു’

· · 1 min read
Share: Copied!

കൊച്ചി: എസ്.എൻ. ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് കനത്ത തിരിച്ചടിയുണ്ടായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടി’ എന്നായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിഹാസ പ്രതികരണം. മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കം നടക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 30 വർഷമായി ചിലർ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മാറിനിന്ന് തന്നെ ആക്രമിക്കാനാണ് ചിലരുടെ ശ്രമം. എന്നാൽ ഒരു കേസിൽ പോലും തനിക്കെതിരെ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിയാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തന്നെ പ്രതിചേർക്കാനുള്ള നീക്കങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ മുന്നണികളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. എൽ.ഡി.എഫിലും തർക്കങ്ങളില്ലേയെന്നും ജയരാജൻമാർ തമ്മിൽ പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫിലെ ചക്കളത്തിപ്പോരും കോൺഗ്രസിലെ തർക്കങ്ങളും പുതിയ സംഭവങ്ങളല്ലെന്നും മുന്നണികൾക്കുള്ളിൽ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും പറഞ്ഞു. മുസ്ലിം ലീഗിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയെന്നോ നൽകാത്തതെന്നോ സംബന്ധിച്ച് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വി.ഡി. സതീശനെ വെള്ളാപ്പള്ളി പ്രശംസിച്ചു. സതീശൻ മിടുമിടുക്കനാണെന്നും ഇതിനകം എല്ലാവരും അദ്ദേഹത്തിന് ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ കയറിയതിൽ തെറ്റൊന്നുമില്ലെന്നും അങ്ങനെ ചെയ്യരുതെന്ന് താൻ കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചിലരുടെ മോഹഭംഗമാണ് തനിക്കെതിരായ വിമർശനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പത്തുവർഷം ഭരിച്ചിട്ടും മൂന്നാം തവണ അധികാരം ലഭിക്കാത്തതിലുള്ള വിഷമം ചില പാർട്ടി നേതാക്കൾക്കുണ്ടാകാമെന്നും പിണറായിക്കും അത്തരം വിഷമമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭരണകാലത്ത് നടന്ന കാര്യങ്ങൾ ജനങ്ങൾ കണ്ടതാണ്. ജനങ്ങൾ ഏറെ സഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി യോഗത്തിന്റെ പരമ്പരാഗത വോട്ടുകൾ ഉൾപ്പെടെ ലഭിക്കാതെ പോയതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെങ്കിൽ അതിലും വലിയ തിരിച്ചടി നേരിടേണ്ടിവരുമായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

പി. ജയരാജനെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണ് പി. ജയരാജനെന്നും അദ്ദേഹം തന്നെ വിടുന്നില്ലെന്നും പറഞ്ഞു. ജയരാജൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് തന്റെ കുറ്റംകൊണ്ടാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

വി.ഡി. സതീശനുമായി തനിക്ക് വ്യക്തിപരമായ പിണക്കമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പണ്ടുമുതലേ അത്തരമൊരു വിരോധമുണ്ടായിരുന്നില്ല. മുമ്പ് പലതും പറഞ്ഞിട്ടുണ്ടാകാം. എന്നാൽ വിഷയാധിഷ്ഠിതമായാണ് താൻ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സതീശൻ കണിച്ചുകുളങ്ങരയിലെത്തിയാൽ സ്വീകരിക്കുമെന്നും അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയാൻ തനിക്ക് ഭ്രാന്തില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രിയായശേഷം വി.ഡി. സതീശനോ താനോ പരസ്പരം ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസുമായുള്ള പിണക്കവും ഇണക്കവുമെല്ലാം അവരുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ തനിക്ക് പ്രത്യേകിച്ച് പറയാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ലോകത്ത് മണിക്കൂറിൽ ശരാശരി 5 പെൺകുട്ടികളെങ്കിലും കാമുകനാലോ, ബന്ധുക്കളാലോ കൊല ചെയ്യപ്പെടുന്നു!! കഴിഞ്ഞ വർഷം മാത്രം ബന്ധുക്കളാൽ കൊല്ലപ്പെട്ടത് 47,000ത്തിലേറെ സ്ത്രീകളും പെൺകുട്ടികളും, ഏറ്റവും കൂടുതൽ ഭീഷണി നേരിടേണ്ടിവരുന്നത് സ്വന്തം വീടുകളിലും അടുത്ത ബന്ധങ്ങളിലും… കൊലയ്ക്കു പിന്നിൽ ആചാരങ്ങളിലും ലിംഗപരമായ മുൻവിധികളും, മുന്നിൽ ആഫ്രിക്ക- ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026