BREAKING NEWS

‘അവളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷാൾ അവളുടേതല്ല, ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരത്തിലും സംശയമുണ്ട്’; സായയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ

· · 1 min read
Share: Copied!

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർ പല കാര്യങ്ങളും മറച്ചുവയ്ക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് രണ്ട് ദിവസം മുൻപ് സായ മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നതായി സഹോദരൻ സെയ്ഫ് ഷാജി പറഞ്ഞു.

മരണത്തിന്റെ തലേദിവസവും സായയുമായി സംസാരിച്ചിരുന്നുവെന്നും അന്ന് മാനസിക വിഷമങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും സഹോദരൻ വ്യക്തമാക്കി. ഭർതൃവീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് സായ കാര്യമായി സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സായയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷാൾ യുവതിയുടേതല്ലെന്നാണ് ബന്ധുക്കളുടെ മറ്റൊരു ആരോപണം. മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവും സായയുടേതല്ലെന്ന് സഹോദരൻ സംശയം പ്രകടിപ്പിച്ചു. നിർബന്ധിച്ച് എഴുതിപ്പിച്ചതാകാമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സായയെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാർ നൽകിയ മൊഴി. എന്നാൽ ജനലിലെ കർട്ടനുകൾക്കും സീഷെൽ ഹാങ്ങിങ്ങുകൾക്കും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഇത് സംശയമുണ്ടാക്കുന്നുവെന്നും സെയ്ഫ് പറഞ്ഞു. സായയുടെ മരണവിവരം മണിക്കൂറുകൾക്കുശേഷമാണ് കുടുംബത്തെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇരവിപുരം ഭരണിക്കാവിൽ ഷാജി–റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഒക്ടോബർ 31നാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവദിവസം വൈകിട്ട് നാലോടെ വീട്ടിൽ ബഹളം നടന്നതായി അയൽവാസികൾ പറഞ്ഞിരുന്നു.

സായയുടെ മുറിയിൽനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നും ഭർത്താവിനോട് സ്നേഹം മാത്രമാണുള്ളതെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായാണ് വിവരം.

2023 ജനുവരി 15നായിരുന്നു പത്തനാപുരം സ്വദേശിനിയായ സായയും മാടൻനട സ്വദേശി അഫ്സലും തമ്മിലുള്ള വിവാഹം. സായയുടെ മരണത്തിൽ ഭർത്താവ് അഫ്സലിനെതിരെ നേരത്തേ ബന്ധുവായ യുവതിയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അഫ്സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാളാണെന്നും സായ ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്നുമായിരുന്നു ആരോപണം.

മരണശേഷം മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തുന്നതിന് മുൻപ് വൃത്തിയാക്കിയതിലും ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
'കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്'; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം
24 Nov 2026