BREAKING NEWS

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ വിഷലിപ്തമായ തരിശുഭൂമിയായി; 6.1 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ; 15 ശതമാനവും അപകടകരമായ വസ്തുക്കൾ; പലസ്തീൻ പ്രദേശത്തിന്റെ 99 ശതമാനത്തിലധികവും പാരിസ്ഥിതിക മലിനീകരണത്തിൽ; യുദ്ധത്തിന്റെ ദുരന്തം തലമുറകളെ ബാധിക്കും

· · 1 min read
Share: Copied!

ഗാസ: ഇസ്രയേൽ സൈനികാക്രമണങ്ങൾ ഗാസയെ വിഷലിപ്തമായ തരിശുഭൂമിയാക്കി മാറ്റിയെന്ന് ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാമിന്റെ പുതിയ റിപ്പോർട്ട്. പലസ്തീൻ പ്രദേശത്തിന്റെ 99 ശതമാനത്തിലധികവും പാരിസ്ഥിതിക മലിനീകരണത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുദ്ധം സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതം വരും ദശകങ്ങളിലും ഗാസയിലെ ജനങ്ങൾക്ക് ഗുരുതര ഭീഷണിയായി തുടരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഘനലോഹങ്ങൾ, സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങളിൽനിന്നുള്ള ആസ്ബറ്റോസ്, ഡയോക്‌സിനുകൾ, ജൈവമാലിന്യങ്ങൾ തുടങ്ങിയവയാണ് ഗാസയിലെ പ്രധാന മലിനീകരണ സ്രോതസ്സുകൾ. ഇവ പലസ്തീൻ ജനതയുടെ ആരോഗ്യത്തിനും നിലനിൽപ്പിനും ദീർഘകാല ഭീഷണി സൃഷ്ടിക്കുമെന്ന് ഓക്സ്ഫാം വ്യക്തമാക്കുന്നു.

ഗാസയിലെ യുദ്ധം മനുഷ്യരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളെ പൂർണമായി തകർത്തതായി ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു. ഗാസയിൽ തുടരുന്ന വംശഹത്യയുടെ ഭാഗമായി ഇസ്രയേൽ പാരിസ്ഥിതിക യുദ്ധക്കുറ്റങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഓക്സ്ഫാം റിപ്പോർട്ടിനെ ഇസ്രയേൽ തള്ളി. പ്രൊഫഷണൽ നിലവാരത്തിന് നിരക്കാത്തതാണ് റിപ്പോർട്ടെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലവിലുള്ള കേസിൽ തങ്ങൾക്കെതിരായ വംശഹത്യാ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വളച്ചൊടിക്കപ്പെട്ടതുമാണെന്നും ഇസ്രയേൽ വാദിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഗാസയിൽ സൈനിക നടപടി ആരംഭിച്ചതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടികളെന്നും ഇസ്രയേൽ വിശദീകരിക്കുന്നു. സാധാരണക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

ഗാസയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണവും തകർന്ന കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അവശിഷ്ടങ്ങളും പരിസ്ഥിതിയിൽ സൃഷ്ടിച്ച ആഘാതവും ഓക്സ്ഫാം റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ ഗാസയിൽ 2,00,000 ടണ്ണിലധികം സ്ഫോടകവസ്തുക്കൾ വർഷിച്ചതായി ഫെബ്രുവരിയിൽ പുറത്തുവന്ന യു.എൻ സമിതിയുടെ കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഹിരോഷിമയിൽ പ്രയോഗിച്ച ആണവബോംബിന്റെ ഊർജത്തിന് സമാനമായ ഏകദേശം 13 ആണവബോംബുകളുടെ ആകെ ഊർജത്തിന് തുല്യമാണ് ഇതെന്നാണ് കണക്ക്.

ഇസ്രയേൽ സൈനിക നടപടികളിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനെത്തുടർന്ന് ഗാസയിൽ 6.1 കോടി ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങൾ രൂപപ്പെട്ടതായി കഴിഞ്ഞ വർഷം യു.എൻ പരിസ്ഥിതി പദ്ധതിയായ (UNEP) കണക്കാക്കിയിരുന്നു. ഇതിൽ ഏകദേശം 15 ശതമാനവും അപകടകരമായ വസ്തുക്കളാൽ ഉയർന്ന മലിനീകരണസാധ്യതയുള്ളവയാണ്.

മലിനീകരണ വസ്തുക്കൾ പരിസ്ഥിതിയിൽ ദീർഘകാലം നിലനിൽക്കുന്നതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുംതലമുറകളെയും ബാധിക്കാമെന്നാണ് ഓക്സ്ഫാമിന്റെ മുന്നറിയിപ്പ്. ശ്വാസകോശരോഗങ്ങൾ, കാൻസർ, ആന്തരികാവയവങ്ങൾക്ക് തകരാറുകൾ, ജനനവൈകല്യങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഗാസയിലെ ജനങ്ങൾ നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുകളിലോട്ടു തന്നെ! സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി; ഇനി വിലയുടെ ഗതി നിർണയിക്കുക അമേരിക്കൻ സാമ്പത്തിക സൂചികകൾ!

BREAKING NEWS
'അങ്ങനെയങ്ങ് വിടാൻ പറ്റുമോ?'; വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരേ അപ്പീലുമായി കാലടി സർവകലാശാല
24 Nov 2026
BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026