BREAKING NEWS

പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്

· · 1 min read
Share: Copied!

തൃത്താല: പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. തോളെല്ലിനും കൈയ്ക്കും ഇടയിലുള്ള കക്ഷം ഭാഗത്താണ് വിദ്യാർഥിക്ക് വെടിയേറ്റത്.

പരുക്കേറ്റ കുട്ടിയെ ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്കാണെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നും സ്കൂളിലേക്ക് കൊണ്ടുവന്നതിന്റെ സാഹചര്യമെന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. തോക്കുമായി എത്തിയ വിദ്യാർഥിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

“ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല” :ചാണ്ടി ഉമ്മൻ

BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026
BREAKING NEWS
ടാറിനു പകരം കോൺക്രീറ്റ് റോഡുകൾ വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ; പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ബഷീർ; 'മഴക്കാലത്ത് തകരുമെന്ന പേടി വേണ്ട, 25-30 വർഷം ആയുസ്സും, കുറഞ്ഞ പരിപാലനച്ചെലവും'
24 Nov 2026