BREAKING NEWS

“ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല” :ചാണ്ടി ഉമ്മൻ

· · 1 min read
Share: Copied!

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ വിവാദകാലത്ത് പരസ്യമായി പിതാവ് ഉമ്മൻ ചാണ്ടിക്ക് സംരക്ഷണ കവചമൊരുക്കിയ നേതാവാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും ചാനലുകളിൽനിന്ന് ചാനലുകളിലേക്ക് പോയി അദ്ദേഹം പിതാവിനുവേണ്ടി സംസാരിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പലതവണ സിപിഎം അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്. രക്തം ഒലിച്ച് വീട്ടിലെത്തിയ രാജ്മോഹൻ ഉണ്ണിത്താനെ ആശുപത്രിയിലെത്തിച്ചത് തങ്ങളായിരുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

“ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു. അത് ഒരിക്കലും മറക്കാൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ കടപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. രാജ്മോഹൻ ഉണ്ണിത്താൻ ഒപ്പം നിന്നു എന്നതുകൊണ്ട് മറ്റുള്ളവർ ഒപ്പം നിന്നില്ല എന്നല്ല. ആരെയും കുറ്റപ്പെടുത്താൻ തയ്യാറല്ലെന്നും” ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അവസാനകാലത്ത് എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന് നോക്കിയവരുണ്ടെന്നും അദ്ദേഹത്തിന്റെ മരണവും അവസാനകാലവും തനിക്കെതിരേ ഉപയോഗിക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. എന്നാൽ, ഇതിന് പിന്നിൽ ഷാഫി പറമ്പിലാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താങ്കൾ എ ഗ്രൂപ്പിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയില്ല.

ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി

BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026
BREAKING NEWS
ടാറിനു പകരം കോൺക്രീറ്റ് റോഡുകൾ വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ; പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ബഷീർ; 'മഴക്കാലത്ത് തകരുമെന്ന പേടി വേണ്ട, 25-30 വർഷം ആയുസ്സും, കുറഞ്ഞ പരിപാലനച്ചെലവും'
24 Nov 2026