BREAKING NEWS

എട്ടുലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ചു!! അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷവും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തിയെടുത്തു, ആറം​ഗ സംഘം അറസ്റ്റിൽ

· · 1 min read
Share: Copied!

തൃശൂർ: അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത കേസിൽ ആറംഗ സംഘം അറസ്റ്റിൽ. തൃശൂർ ജില്ലയിലെ വടമയിലാണ് സംഭവം. നെയ്തക്കുടി സ്വദേശി നെല്ലുപറമ്പിൽ വീട്ടിൽ ഫാസിൽ (36), വടമ സ്വദേശി നാലകത്ത് വീട്ടിൽ ആഷിഖ് (36), മേത്തല സ്വദേശി മച്ചമ്പിള്ളി വീട്ടിൽ രാജഗോപാൽ (21), വടമ സ്വദേശി കൊണാട്ടുപറമ്പിൽ വീട്ടിൽ ഉനൈസ് (34), മാളപള്ളിപ്പുറം സ്വദേശി കുറ്റിപ്പുഴക്കാരൻ വീട്ടിൽ നജീബ് (24), മേത്തല സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ സിജീഷ് (39) എന്നിവരാണ് പിടിയിലായത്.

അതേസമയം വടമയിൽ താമസിക്കുന്ന നടുമുറി വീട്ടിൽ ജയറാം (54), മകൻ ഹരികൃഷ്ണൻ (20) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. മോചനദ്രവ്യമായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. കൂടാതെ ഇവരുടെ അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു. മാള ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്‌ഐ പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെണ്ണേ നീ രക്ഷപ്പെട്ടു, ഇവനെ കെട്ടിരുന്നേൽ ആയുസെത്താതെ തീർന്നേനേ… വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ…താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; 46-കാരൻ അറസ്റ്റിൽ; മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു; കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചത്
22 Nov 2026
BREAKING NEWS
പെണ്ണേ നീ രക്ഷപ്പെട്ടു, ഇവനെ കെട്ടിരുന്നേൽ ആയുസെത്താതെ തീർന്നേനേ... വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേ...
22 Nov 2026