BREAKING NEWS

അമ്മയെ അവസാനമായി വിളിച്ചുവച്ചത് റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്, രാത്രിയിൽ ഫോൺ വന്നത് മകൾ കുളിമുറിയിൽ വീണെന്നു പറഞ്ഞ്… രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനി വാടകവീട്ടിൽ മരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ മേലൂട് കലതിവിളയിൽ ബാലന്റെയും അജിതകുമാരിയുടെയും മകൾ കെ.കരുണ(22)യാണ് മരിച്ചത്. ഉള്ളൂർ ഗ്രാമം റോഡിലെ വാടകവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.20നാണ് പെൺകുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സംഭവദിവസം വൈകിട്ട് 4ന് കരുണ അമ്മ അജിതകുമാരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മുറിയിലേക്ക് കയറാൻ പോകുന്നുവെന്നു പറഞ്ഞു കരുണ ഫോൺ കട്ട് ചെയ്തതായി അമ്മ അജിതകുമാരി പറഞ്ഞു. പിന്നീട് രാത്രി 8ന് കരുണ കുളിമുറിയിൽ വീണു പരുക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്കു ഫോൺ സന്ദേശം എത്തിയെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണു മരിച്ച വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു. സഹോദരി: അനുഗ്രഹ.

LATEST UPDATES
നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ പോലും കിട്ടുന്നില്ല, പാര്‍ട്ടിയിലെത്തുന്നവര്‍ കൊഴിഞ്ഞു പോകുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച, ഇങ്ങനെ പോയാല്‍ നേമവും നഷ്ടമാകും, കേന്ദ്രത്തെ സമീപിക്കാന്‍ പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക രോഗം വന്നു, കണ്ണിന്റെ പോളയിലും കാലിലും നീര് വന്നു, മാസങ്ങളോളം ആശുപത്രി കയറിയിറങ്ങേണ്ടി വന്നു, ക്രീം തന്നത് കാസര്‍കോടുള്ള സുഹൃത്ത്, വെളിപ്പെടുത്തി ഗായകന്‍ സലീം കോടത്തൂര്‍
22 Nov 2026
BREAKING NEWS
'അടങ്ങാത്ത ആർത്തി'; മോദി പറഞ്ഞത് യാഥാർത്ഥ്യം, തെളിവായി കണക്കുകൾ; നികുതിയിളവുകളിൽ നിന്നും ലാഭം കൊയ്തത് കമ്പനികൾ; തൊഴിലും ശമ്പളവും വർദ്ധിച്ചില്ല
22 Nov 2026
BREAKING NEWS
എട്ടു കിലോമീറ്റർ അകലെയുള്ള ടാങ്കുകൾ ലക്ഷ്യമിടാനാകും; പകലും രാത്രിയും കൃത്യമായ ആക്രമണം; മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്ന ഭഗീര എടി1 മിസൈൽ പരീക്ഷണം വിജയം
22 Nov 2026