BREAKING NEWS

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക രോഗം വന്നു, കണ്ണിന്റെ പോളയിലും കാലിലും നീര് വന്നു, മാസങ്ങളോളം ആശുപത്രി കയറിയിറങ്ങേണ്ടി വന്നു, ക്രീം തന്നത് കാസര്‍കോടുള്ള സുഹൃത്ത്, വെളിപ്പെടുത്തി ഗായകന്‍ സലീം കോടത്തൂര്‍

· · 1 min read
Share: Copied!

മലപ്പുറം: മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിന്റെ പേരില്‍ കടുത്ത രോഗാവസ്ഥയിലൂടെ കടന്നുപോയ ആളാണ് താന്‍ എന്ന് ഗായകന്‍ സലീം കോടത്തൂര്‍. വൃക്ക രോഗം ബാധിച്ചെന്നും പ്രതിരോധ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടെന്നും സലീം കോടത്തൂര്‍ പറഞ്ഞു. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് താന്‍ പൂര്‍ണ്ണമായും രോഗമുക്തനായത്. വലിയ ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയതെന്നും സലീം കോടത്തൂര്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ‘ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതുമൂലം സമാന അനുഭവത്തിലൂടെ കടന്നുപോയ ആളാണ്. പത്ത് വര്‍ഷം മുമ്പ് കാസര്‍കോടുള്ള സുഹൃത്ത് വഴി ഇത്തരമൊരു ക്രീം ലഭിക്കുകയുണ്ടായി. അന്ന് ഒരു പാട്ടുകാരന്‍ നിറം വെച്ചക് കണ്ടപ്പോള്‍ എന്താണ് ഉപയോഗിച്ചതെന്ന് ചോദിക്കുകയായിരുന്നു.

ഒരു ക്രീമിന്റെ പേര് പറഞ്ഞുതന്നു. നിയമവശങ്ങള്‍ ഉള്ളതുകൊണ്ടാണ് ക്രീമിന്റെ പേര് പറയാത്തത്. ഏകദേശം ഒന്നൊന്നര ബോട്ടില്‍ ഉപയോഗിച്ചു. നന്നായി വെളുത്തു. പക്ഷെ ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ യൂറിന്‍ ഇന്‍ഫക്ഷന്‍ അനുഭവപ്പെടുകയുണ്ടായി. ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഒന്നരമാസം നിരന്തരം ആശുപത്രികളിലായിരുന്നു. പിന്നീട് കണ്ണിന്റെ പോളയിലും കാലിലും നീര് വന്നു. ഞാന്‍ ക്ഷീണിച്ചു. യൂറിന്‍ പാസ് ചെയ്യുമ്പോള്‍ പതവരാന്‍ തുടങ്ങി. ശരീരം ക്ഷീണിച്ചു. യൂറിന്‍ പരിശോധിച്ചപ്പോഴാണ് പ്രോട്ടീന്‍ ലോസ് ഉണ്ടെന്ന് മനസ്സിലാവുന്നത്. പിന്നീടാണ് രോഗത്തിന്റെ അവസ്ഥ മനസ്സിലാവുന്നത്’, സലീം വ്യക്തമാക്കി.’നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒന്നുകില്‍ കിഡ്‌നി ഫെയില്‍ ആവുകയോ ബ്ലഡ് ഫെയില്‍ ആവുകയോ ചെയ്യുമെന്ന് ഡോക്ടര്‍ പറഞ്ഞു.

മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ന്നു. ശരീരത്തില്‍ ചെയ്യാത്ത ടെസ്റ്റുകളില്ല. എല്ലാമാസവും മൂന്ന് ദിവസം അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ജീവിതകാലം മുഴുവന്‍ മെഡിസിന്‍ എടുക്കേണ്ടി വരുമെന്ന് വരെ പറഞ്ഞിരുന്നു. നാല് മാസം കൊണ്ട് രോഗം മൂര്‍ച്ഛിച്ചു. മരുന്നുകള്‍ ഏല്‍ക്കുന്നുണ്ടായിരുന്നില്ല. ആളുകള്‍ക്കിടയിലേക്ക് പോകാന്‍ പറ്റാതെയായി. പിന്നീട് പല്ലുകള്‍ എടുക്കേണ്ടി വന്നു. മുഖം കരിവാളിച്ചു. എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അസുഖം പൂര്‍ണ്ണമായും മാറിയത്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ടാണ് മാറിയത്. ഡോക്ടേര്‍സിന് പോലും അത്ഭുതമായിരുന്നു. ഇപ്പോഴും ക്ഷീണമാണ്. ഉറക്കം ഇല്ല. പെപ്‌സി, കോള, സോഡ, അച്ചാര്‍, പപ്പടം ഇതൊന്നും കഴിക്കാനായില്ല. ക്രീം ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ന് എനിക്ക് പെയിന്‍ കില്ലര്‍ പോലും ഉപയോഗിക്കാന്‍ കഴിയില്ല’, സലീം വ്യക്തമാക്കി

BREAKING NEWS
അമ്മയെ അവസാനമായി വിളിച്ചുവച്ചത് റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്, രാത്രിയിൽ ഫോൺ വന്നത് മകൾ കുളിമുറിയിൽ വീണെന്നു പറഞ്ഞ്... രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനി വാടകവീട്ടിൽ മരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ
22 Nov 2026
BREAKING NEWS
'അടങ്ങാത്ത ആർത്തി'; മോദി പറഞ്ഞത് യാഥാർത്ഥ്യം, തെളിവായി കണക്കുകൾ; നികുതിയിളവുകളിൽ നിന്നും ലാഭം കൊയ്തത് കമ്പനികൾ; തൊഴിലും ശമ്പളവും വർദ്ധിച്ചില്ല
22 Nov 2026
BREAKING NEWS
എട്ടു കിലോമീറ്റർ അകലെയുള്ള ടാങ്കുകൾ ലക്ഷ്യമിടാനാകും; പകലും രാത്രിയും കൃത്യമായ ആക്രമണം; മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്ന ഭഗീര എടി1 മിസൈൽ പരീക്ഷണം വിജയം
22 Nov 2026
BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026