BREAKING NEWS

’കണ്ടാൽ എന്റെ അമ്മയെപ്പോലെ തന്നെയുണ്ട്; വീട്ടിൽ ഒരു ഹോംനഴ്സിനെ ആവശ്യമുണ്ട്’; വലിയ സ്നേഹം നടിച്ച് 77 കാരിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ച് ലൈം​ഗിക പീഡനത്തിനിരയാക്കി; പിന്നീട് മർദിച്ച് ഭീഷണിപ്പെടുത്തി; ഒളിവിലായിരുന്ന 61-കാരൻ പിടിയിൽ

· · 1 min read
Share: Copied!

അടൂർ: ഹോംനഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 77-കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് മർദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒളിവിലായിരുന്ന 61-കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയെയാണ് പിടികൂടിയത്.

ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂർ ഭാഗത്തുള്ള സർവീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന വയോധികയെ ഓട്ടോറിക്ഷയിലെത്തിയ ഷാജി തടഞ്ഞുനിർത്തി എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിച്ചു. ഹോംനഴ്‌സായി ജോലി ചെയ്യുന്നുണ്ടെന്ന് വയോധിക പറഞ്ഞതോടെ, കണ്ടാൽ സ്വന്തം അമ്മയെപ്പോലെയുണ്ടെന്നും വീട്ടിൽ ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്നും ഇയാൾ അറിയിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ചുനക്കരയിലെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വയോധികയുടെ മൊഴി.

പിന്നീട് വയോധികയെ നൂറനാട് ഭാഗത്ത് കൊണ്ടുവിട്ടു. അടുത്ത ദിവസം ഷാജി വീണ്ടും ഫോണിൽ വിളിച്ച് നൂറനാട് ഭാഗത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ പണയംവെക്കാനായി സ്വർണം ആവശ്യപ്പെട്ടു. വയോധിക വിസമ്മതിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

ഇതിനുപിന്നാലെ വയോധികയുടെ സ്കൂട്ടർ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ പണയംവെക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 30,000 രൂപയും ഇയാൾ കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026