BREAKING NEWS

’വി.ഡി. സതീശൻ അഞ്ചുവർഷം പൂർത്തിയാക്കും; മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് കളിച്ചിട്ടും കാര്യമില്ല’: മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുമായി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ. മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് നീക്കം നടത്തിയിട്ടും കാര്യമില്ലെന്നും വി.ഡി. സതീശൻ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ സ്വാഭാവികമാണ്. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ടുപോകും. മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്നും മന്ത്രി ആരോപിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഗവർണറും അനുമതി നൽകിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചാരണം നടത്തുകയും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ച സംഭവത്തിലും ശക്തമായ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അതേസമയം, പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നും പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എ.പി. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തനിക്കെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതൊന്നും വകവയ്ക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആര്‍സി റദ്ദാക്കരുത്, അപകടത്തിൽ തനിക്ക് പങ്കില്ല, കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

BREAKING NEWS
വി.ഡി. സതീശനുമായി ഒരു പിണക്കവുമില്ല, മുൻപ് ഞങ്ങൾ ചക്കരയും ഈച്ചയും പോലെ നടന്നതല്ലേ? കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാം... പിണറായി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല!! തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്, ഒരു കേസിൽ പോലും ഞാൻ കുറ്റക്കാരൻ അല്ല, എന്നിട്ടും...
26 Nov 2026
BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
സദ്ദാം ഹുസൈന്റെ ആഡംബര വിമാനം വിൽപ്പനയ്ക്ക്; വില വെറും 8.34 കോടി, രാജകീയ സൗകര്യങ്ങളുള്ള'പറക്കും കൊട്ടാരം' വാങ്ങാൻ അവസരം!
26 Nov 2026
BREAKING NEWS
കൂലിക്ക് പകരം മദ്യം; ആദിവാസി തൊഴിലാളികളെ പണിക്ക് വിളിച്ച് ചൂഷണം ചെയ്തയാൾ എക്സൈസ് പിടിയിൽ; നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്
26 Nov 2026