BREAKING NEWS

തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആര്‍സി റദ്ദാക്കരുത്, അപകടത്തിൽ തനിക്ക് പങ്കില്ല, കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, RC റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകൾ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി. വാഹനം തന്റെ പേരിലാണ് എന്നാൽ അപകടത്തിൽ തനിക്ക് പങ്കില്ല. കേസ് കോടതിയ്ക്ക് മുൻപാകെയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ RC റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത് നിയമ വിരുദ്ധമാകുമെന്നും മറുപടിയിൽ പറയുന്നു. ജഡ്ജിയുടെ മറുപടിയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനം എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

അതേസമയം, വാഹനാപകടക്കേസിൽ 17കാരന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നൽകിയിരുന്നു. ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി.

പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയത്. ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി.

BREAKING NEWS
വി.ഡി. സതീശനുമായി ഒരു പിണക്കവുമില്ല, മുൻപ് ഞങ്ങൾ ചക്കരയും ഈച്ചയും പോലെ നടന്നതല്ലേ? കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാം... പിണറായി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല!! തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്, ഒരു കേസിൽ പോലും ഞാൻ കുറ്റക്കാരൻ അല്ല, എന്നിട്ടും...
26 Nov 2026
BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
സദ്ദാം ഹുസൈന്റെ ആഡംബര വിമാനം വിൽപ്പനയ്ക്ക്; വില വെറും 8.34 കോടി, രാജകീയ സൗകര്യങ്ങളുള്ള'പറക്കും കൊട്ടാരം' വാങ്ങാൻ അവസരം!
26 Nov 2026
BREAKING NEWS
കൂലിക്ക് പകരം മദ്യം; ആദിവാസി തൊഴിലാളികളെ പണിക്ക് വിളിച്ച് ചൂഷണം ചെയ്തയാൾ എക്സൈസ് പിടിയിൽ; നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്
26 Nov 2026