BREAKING NEWS

മിഠായി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഒന്നരവയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ് സംഭവം. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ആറാം ക്ലാസ് വിദ്യാർഥിയായ ആരോണാണ് ഏയ്ബലിന്റെ സഹോദരൻ.

BREAKING NEWS
കേരളത്തിന് 10,000 ആശുപത്രി കിടക്കകൾ കൂടി വേണം; മെഡിക്കൽ ടൂറിസത്തിൽ വൻ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിദഗ്ധർ
20 Nov 2026
BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026
BREAKING NEWS
വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് ലോറി; മുപ്പതോളം പേർക്ക് പരുക്ക്
20 Nov 2026