BREAKING NEWS

അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നൊന്നായി അടച്ചുമാറ്റി, പകരം അതേ മോഡൽ മുക്കുപണ്ടം കൊണ്ടുവച്ചു; മണിക്കടവിൽ വീട്ടുജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും 31 പവൻ കവർന്ന സ്ത്രീ അറസ്റ്റിൽ; നിർണ്ണായകമായത് ഫോണിലെ ചിത്രങ്ങൾ

· · 1 min read
Share: Copied!

മണിക്കടവ്: ജോലിക്കുനിന്ന വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വയനാട് പെരിയ സ്വദേശിനി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസാണ് പിടികൂടിയത്. മണിക്കടവ് ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽനിന്നാണ് 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈപ്പനെയും ഭാര്യയെയും പരിചരിക്കുന്നതിനായി മൂന്നുവർഷം മുൻപാണ് പ്രേമ വീട്ടിലെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുനാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്ന ശേഷം പകരം അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങളാണ് മോഷ്ടിച്ചത്.

യഥാർഥ സ്വർണാഭരണങ്ങളുടെയും അവയ്ക്കു സമാനമായ മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. മോഷണവിവരം അറിഞ്ഞ വീട്ടുകാർ സംശയം തോന്നിക്കാത്ത വിധത്തിൽ പ്രതിയോട് പെരുമാറുകയും പിന്നീട് ഫോൺ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് മോഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐ. പി.വി. രാജേഷ്, ടി.ജെ. ഷിജിമോൾ, കെ.കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍

BREAKING NEWS
ഹോം നഴ്‌സിന് 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചു, വീട്ടുകാരിൽനിന്ന് ശമ്പളം കൈപ്പറ്റി തട്ടിപ്പ്; 22കാരി പിടിയിൽ
20 Nov 2026
BREAKING NEWS
'തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞ...
20 Nov 2026
BREAKING NEWS
ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍
20 Nov 2026
BREAKING NEWS
എനിക്കെന്നും പ്രിയപ്പെട്ടത് രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ധരിച്ച പിങ്ക് നിറത്തിലുള്ള ഖാദി സാരി...സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ നെഹ്‌റു നൂൽ നൂറ്റെടുത്താണ് ഈ സാരിക്കാവശ്യമായ നൂൽ തയ്യാറാക്കിയത്... ആദ്യം സാരി ധരിക്കാൻ മടിയായിരുന്നു, പിന്നീട് അത് ഏറെ പ്രിയപ്പെട്ട വസ്ത്രമായി മാറി... സാര...
20 Nov 2026