BREAKING NEWS

“ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി”, അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍

· · 1 min read
Share: Copied!

കോഴിക്കോട്: വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. കേരളത്തില്‍ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദിയാണ് ഷാജന്‍ സ്‌കറിയ എന്നായിരുന്നു അന്‍വറിന്റെ വിമര്‍ശനം. ഷാജന്‍ സ്‌കറിയയോടുള്ള നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഷാജന്‍ സ്‌കറിയ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ നാമധാരിയായ വര്‍ഗീയവാദിയാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

അദ്ദേഹം മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണ്. ഇന്ത്യയിലെ ക്രൈസ്തവ നാമമുള്ള ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എന്ന് പറയേണ്ടി വരും. അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുക എന്നതാണ്. അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് അവന്‍ ചെയ്യുന്നത്.

ഇതൊക്കെ നമ്മള്‍ മുന്‍പും കണ്ടിട്ടുള്ളതാണ്. അത്തരത്തില്‍ പേടിക്കുന്ന വ്യക്തികള്‍ ഷാജനെ ബഹുമാനിക്കാനും ആദരിക്കാനും പോകുന്നുണ്ടാകും. എന്നെ സംബന്ധിച്ച് ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അന്നും ഇന്നും മാറ്റമില്ല,’ പി വി അന്‍വര്‍ പറഞ്ഞു.

BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
വി ഡി സതീശന്റേത് ഏകാധിപത്യ ശൈലി, കൂട്ടായ ചർച്ചകൾ നടക്കുന്നില്ല, മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍
18 Nov 2026
BREAKING NEWS
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി, ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം, ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധം- ടി പി രാമകൃഷ്ണന്‍
18 Nov 2026
BREAKING NEWS
വേദിക്ക് മുന്നില്‍ വന്ന് പ്രതിഷേധം, പിറകില്‍ നിന്ന് കൂവി വിളി, പേഴ്‌സണൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു, വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍, ഉപവാസവുമായി എംഎല്‍എ
18 Nov 2026