BREAKING NEWS

വേദിക്ക് മുന്നില്‍ വന്ന് പ്രതിഷേധം, പിറകില്‍ നിന്ന് കൂവി വിളി, പേഴ്‌സണൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു, വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍, ഉപവാസവുമായി എംഎല്‍എ

· · 1 min read
Share: Copied!

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സഹകരണ സംഘങ്ങളിലെ ഭാരവാഹികളായ സിപിഎം പ്രവർത്തകരാണ് വേദിക്ക് മുന്നിലേക്കെത്തി പ്രതിഷേധിച്ചുകൊണ്ട് പ്രസംഗം തടസപ്പെടുത്തിയത്. മറ്റുചില പ്രവർത്തകർ പിന്നിൽ നിന്ന് കൂവിവിളിക്കുകയും ചെയ്തു.

വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് പ്രസന്നനെ ഒരു സംഘം സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഉടൻ തന്നെ കൂടുതൽ പോലീസുകാരും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചു. അതിന് ശേഷം എംഎൽഎ പ്രസംഗം തുടർന്നു. ഉദ്ഘാടനത്തിന് പിന്നാലെ, തന്റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉപവാസം ആരംഭിച്ചു.

സഹകരണ മേഖലയിലെ യുഡിഎഫ് നേതാക്കളും എംഎൽഎയ്‌ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്. പ്രസംഗം തടസപ്പെടുത്തിയ നടപടിയും പേഴ്‌സണൽ സ്റ്റാഫിനെ കൈയേറ്റം ചെയ്തതും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സമീപകാലത്തായി മണ്ഡലത്തിലെ പല പരിപാടികളിലും സ്ഥലം എംഎൽഎയായ കുഞ്ഞിക്കൃഷ്ണനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു

LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
അർഹമായ പരിഗണന ലഭിക്കുന്നില്ല, പത്മജ വേണുഗോപാല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്?? ബിജെപി അംഗത്വം രാജിവയ്ക്കാനൊരുങ്ങി പത്മജയും അനുയായികളും
18 Nov 2026
BREAKING NEWS
പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല, മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണ്, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയും- വി ശിവന്‍കുട്ടി
18 Nov 2026
BREAKING NEWS
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക്... എൽപിഎസ്ടി നിയമനത്തിൽ സർക്കാർ അയയുന്നു, അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും!! സമരക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസമന്ത്രി, അന്തിമ തീരുമാനം സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ച്, സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും
18 Nov 2026