BREAKING NEWS

പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല, മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണ്, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയും- വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തെ വിമര്‍ശിച്ച് സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണെന്നും ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക രംഗം തകര്‍ക്കുകയും സബ്ജക്ട് മിനിമം നിര്‍ത്തലാക്കുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചു. കെ ഫോണ്‍ സ്‌കൂളുകളില്‍ വേണമെങ്കില്‍ പണം കൊടുക്കണം. സ്‌കൂളുകളില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മയില്‍പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നു. പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നും മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വേണ്ടേ പക്ഷേ ധൂര്‍ത്ത് എന്ന് പറയരുതെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വാഹനം വാങ്ങിയപ്പോള്‍ എന്തൊരു ബഹളം ആയിരുന്നു. മന്ത്രിമാര്‍ നല്ല വീട്ടില്‍ തന്നെ താമസിക്കണം. പക്ഷേ എല്‍ഡിഎഫ് മന്ത്രിമാര്‍ ദുരിതം പിടിച്ച് സ്ഥലത്തു താമസിക്കണം. ആറുമാസം കൊണ്ട് എത്ര അഴിമതി കഥകളാണ് പുറത്തുവന്നത്? ബാര്‍ ലൈസന്‍സ്, വൈദ്യുതി അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. എല്‍പിഎസ്ടി സമരം വഷളാക്കിയത് ഈ സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

BREAKING NEWS
അർഹമായ പരിഗണന ലഭിക്കുന്നില്ല, പത്മജ വേണുഗോപാല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്?? ബിജെപി അംഗത്വം രാജിവയ്ക്കാനൊരുങ്ങി പത്മജയും അനുയായികളും
18 Nov 2026
BREAKING NEWS
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക്... എൽപിഎസ്ടി നിയമനത്തിൽ സർക്കാർ അയയുന്നു, അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും!! സമരക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസമന്ത്രി, അന്തിമ തീരുമാനം സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ച്, സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും
18 Nov 2026
BREAKING NEWS
പ്രതികൾ പറയുന്നതു മുഴുവൻ ഒന്നാംതരം കള്ളങ്ങൾ!! അഭിരാം വധക്കേസ് പ്രതി ഉമറുമായി വീണ്ടും തെളിവെടുപ്പ്, ബെൽറ്റും ഫോണും വലിച്ചെറിഞ്ഞ കിണർ വറ്റിക്കും, പരിശോധന ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ
18 Nov 2026
BREAKING NEWS
അടിയന്തരത്തിന് വിളമ്പിയ സദ്യയില്‍ ബീഫില്ല, വിളമ്പിയത് ചിക്കന്‍, വയോധികന്റെ പല്ലടിച്ച് തെറിപ്പിച്ച പ്രതി അറസ്റ്റില്‍
18 Nov 2026