BREAKING NEWS

അടിയന്തരത്തിന് വിളമ്പിയ സദ്യയില്‍ ബീഫില്ല, വിളമ്പിയത് ചിക്കന്‍, വയോധികന്റെ പല്ലടിച്ച് തെറിപ്പിച്ച പ്രതി അറസ്റ്റില്‍

· · 1 min read
Share: Copied!

ചേർത്തല: മരണാനന്തരച്ചടങ്ങിലെ അടിയന്തരസദ്യയിൽ ബീഫ് ലഭിക്കാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പിയ വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാറിനെയാണ് (ചക്രൻ ശ്യാം-41) ചേർത്തല പൊലീസ് തൃശ്ശൂരിൽനിന്ന് പിടികൂടിയത്.

മോഷണമടക്കം വിവിധ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 22ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ നടന്ന മരണാനന്തരച്ചടങ്ങിനിടെയായിരുന്നു ആക്രമണം. സദ്യയിൽ ചിക്കൻകറി വിളമ്പിയപ്പോൾ ബീഫ് വേണമെന്നാവശ്യപ്പെട്ട് ശ്യാംകുമാർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്ത് അടിച്ചതായാണ് കേസ്. അടിയേറ്റ് വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുപിന്നാലെ നാട്ടിൽനിന്ന് മുങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ തൃശ്ശൂർ ജില്ലയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ചേർത്തല ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക്... എൽപിഎസ്ടി നിയമനത്തിൽ സർക്കാർ അയയുന്നു, അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും!! സമരക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസമന്ത്രി, അന്തിമ തീരുമാനം സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ച്, സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും
18 Nov 2026
BREAKING NEWS
പ്രതികൾ പറയുന്നതു മുഴുവൻ ഒന്നാംതരം കള്ളങ്ങൾ!! അഭിരാം വധക്കേസ് പ്രതി ഉമറുമായി വീണ്ടും തെളിവെടുപ്പ്, ബെൽറ്റും ഫോണും വലിച്ചെറിഞ്ഞ കിണർ വറ്റിക്കും, പരിശോധന ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ
18 Nov 2026
BREAKING NEWS
ഓൺലൈൻ ഗെയിമിലൂടെ പിതാവിൽ നിന്ന് കടംവാങ്ങിയ നാല് ലക്ഷം നഷ്ടമായി, കടം വീട്ടാൻ കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് ദണ്ഡിനും ചുറ്റികയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും പണവുമായി മുങ്ങി, വാടകക്കാരനും സഹായിയും അറസ്റ്റിൽ
18 Nov 2026
BREAKING NEWS
വിസ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായി, ആലുവ സ്വദേശി മലേഷ്യയിൽ വച്ച് ജീവനൊടുക്കി
18 Nov 2026