BREAKING NEWS

പ്രതികൾ പറയുന്നതു മുഴുവൻ ഒന്നാംതരം കള്ളങ്ങൾ!! അഭിരാം വധക്കേസ് പ്രതി ഉമറുമായി വീണ്ടും തെളിവെടുപ്പ്, ബെൽറ്റും ഫോണും വലിച്ചെറിഞ്ഞ കിണർ വറ്റിക്കും, പരിശോധന ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ പ്രതി ഉമറുമായി വീണ്ടും പോലീസിന്റെ തെളിവെടുപ്പ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന.

ഇതിനായി കഴക്കൂട്ടം അഗ്‌നിരക്ഷാ സേനയും ചെങ്കൽചൂളയിൽ നിന്നും സ്‌കൂബാ സംഘവും എത്തിയിട്ടുണ്ട്. കിണറ്റിൽ ബെൽറ്റും ഫോണും മറ്റും ഉണ്ടെന്നാണ് പോലീസിന്റെ സംശയം. ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലാണ് ഈ കിണർ.

ഈ കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് വീണ്ടും തെളിവെടുപ്പിനെത്തിയത്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.

നിലവിൽ കൊല്ലപ്പെട്ട അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് ആനന്ദിന്റെയും മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തെണ്ടതുണ്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതികൾ പലവിധ മാർഗങ്ങൾ സ്വീകരിച്ചതായാണ് പോലീസ് കരുതുന്നത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു മറ്റൊരു പ്രതിയായ ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്.

ഇതോടെ കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന പോലീസ് നടത്തിയിരുന്നു. പിന്നാലെ സമീപത്തെ തെറ്റിയാർ തോട്ടിൽ സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലും നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. തെളിവുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്നുള്ള സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

BREAKING NEWS
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക്... എൽപിഎസ്ടി നിയമനത്തിൽ സർക്കാർ അയയുന്നു, അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും!! സമരക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസമന്ത്രി, അന്തിമ തീരുമാനം സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ച്, സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും
18 Nov 2026
BREAKING NEWS
അടിയന്തരത്തിന് വിളമ്പിയ സദ്യയില്‍ ബീഫില്ല, വിളമ്പിയത് ചിക്കന്‍, വയോധികന്റെ പല്ലടിച്ച് തെറിപ്പിച്ച പ്രതി അറസ്റ്റില്‍
18 Nov 2026
BREAKING NEWS
ഓൺലൈൻ ഗെയിമിലൂടെ പിതാവിൽ നിന്ന് കടംവാങ്ങിയ നാല് ലക്ഷം നഷ്ടമായി, കടം വീട്ടാൻ കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് ദണ്ഡിനും ചുറ്റികയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും പണവുമായി മുങ്ങി, വാടകക്കാരനും സഹായിയും അറസ്റ്റിൽ
18 Nov 2026
BREAKING NEWS
വിസ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായി, ആലുവ സ്വദേശി മലേഷ്യയിൽ വച്ച് ജീവനൊടുക്കി
18 Nov 2026