BREAKING NEWS

സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക്… എൽപിഎസ്ടി നിയമനത്തിൽ സർക്കാർ അയയുന്നു, അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും!! സമരക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസമന്ത്രി, അന്തിമ തീരുമാനം സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ച്, സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽപിഎസ്ടി നിയമനത്തിൽ വീട്ടുവീഴ്ചയ്ക്ക് സർക്കാർ ഒരുങ്ങി. അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കുമെന്ന് റിപ്പോർട്ട്. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിസഭായോഗം വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. അതേസമയം സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും. ചർച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എൽപിഎസ്‍ടി റാങ്ക് ഹോൾഡേഴ്സുമായി ഇനിയൊരു ചർച്ചയുടെ സാഹചര്യമില്ലെന്ന് രണ്ടാഴ്ച മുൻപ് പറഞ്ഞ വിദ്യാഭ്യാസമന്ത്രിയാണ് പിന്നീട് നിലപാട് മയപ്പെടുത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണെന്നും ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
‍
അതേസമയം നിരാഹാരം തുടരുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ അനുനയനീക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ഐസിയുവിലാണ്. ഡിവിഷൻ ഫോൾ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എൽപിഎസ്‍ടി റാങ്ക് ഹോൾഡേഴ്സുള്ളത്.

പ്രതികൾ പറയുന്നതു മുഴുവൻ ഒന്നാംതരം കള്ളങ്ങൾ!! അഭിരാം വധക്കേസ് പ്രതി ഉമറുമായി വീണ്ടും തെളിവെടുപ്പ്, ബെൽറ്റും ഫോണും വലിച്ചെറിഞ്ഞ കിണർ വറ്റിക്കും, പരിശോധന ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ

BREAKING NEWS
പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല, മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണ്, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയും- വി ശിവന്‍കുട്ടി
18 Nov 2026
BREAKING NEWS
പ്രതികൾ പറയുന്നതു മുഴുവൻ ഒന്നാംതരം കള്ളങ്ങൾ!! അഭിരാം വധക്കേസ് പ്രതി ഉമറുമായി വീണ്ടും തെളിവെടുപ്പ്, ബെൽറ്റും ഫോണും വലിച്ചെറിഞ്ഞ കിണർ വറ്റിക്കും, പരിശോധന ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ
18 Nov 2026
BREAKING NEWS
അടിയന്തരത്തിന് വിളമ്പിയ സദ്യയില്‍ ബീഫില്ല, വിളമ്പിയത് ചിക്കന്‍, വയോധികന്റെ പല്ലടിച്ച് തെറിപ്പിച്ച പ്രതി അറസ്റ്റില്‍
18 Nov 2026
BREAKING NEWS
ഓൺലൈൻ ഗെയിമിലൂടെ പിതാവിൽ നിന്ന് കടംവാങ്ങിയ നാല് ലക്ഷം നഷ്ടമായി, കടം വീട്ടാൻ കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് ദണ്ഡിനും ചുറ്റികയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും പണവുമായി മുങ്ങി, വാടകക്കാരനും സഹായിയും അറസ്റ്റിൽ
18 Nov 2026