തൃശൂർ: ബിജെപി അംഗത്വം രാജിവയ്ക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡൻ്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ വന്നതോടെയാണ് തീരുമാനം.
വരും ദിവസങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. പത്മജയും അനുകൂലികളും കോൺഗ്രസിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ്.
പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു പത്മജ.