BREAKING NEWS

‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി-ആർ.എസ്.എസ് അനുഭാവികളുടെ മനസ്സിൽ ഭയവും ദേഷ്യവും വെറുപ്പും വല നെയ്തിരിക്കുകയാണെന്നും അതാണ് സ്‌നേഹം അനുഭവിക്കുന്നതിൽനിന്നും പ്രകടിപ്പിക്കുന്നതിൽനിന്നും അവരെ തടയുന്നതെന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

സോണിയ ഗാന്ധിയുടെ ‘Belonging: A Journey of Love’ എന്ന ഓർമക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു വിവാദമായ പരാമർശം. കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെക്കുന്നതിനിടെ, ഭക്ഷണം കഴിക്കുന്ന സമയത്ത് അമ്മ സോണിയ ഗാന്ധി അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിലിരിക്കുന്നത് താൻ കാണാറുണ്ടായിരുന്നുവെന്നും എല്ലാ വീടുകളിലും ഇത് സാധാരണമാണെന്നാണ് അന്ന് കരുതിയിരുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങളും ബി.ജെ.പി നേതാക്കളുടെ വിമർശനങ്ങളും ഉയർന്നു.

ഇതിന് പിന്നാലെയാണ് കർണാടകയിലെ ഹലേബിഡുവിലുള്ള 12-ാം നൂറ്റാണ്ടിലെ ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശിവ-പാർവതി ശിൽപത്തിന്റെ ചിത്രം പങ്കുവെച്ച് രാഹുൽ മറുപടി നൽകിയത്. മടിയിലിരിക്കുന്ന രീതിയിലുള്ള ശിൽപത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പി-ആർ.എസ്.എസ് അനുഭാവികളുടെ ഹൃദയത്തിൽ ഭയവും ദേഷ്യവും വെറുപ്പും വല നെയ്തിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

‘അത് സ്‌നേഹം അനുഭവിക്കുന്നതിൽനിന്നും പ്രകടിപ്പിക്കുന്നതിൽനിന്നും അവരെ തടയുന്നു. ഒരു യഥാർഥ ഹിന്ദു എന്ന നിലയിൽ ഈ വലയിൽനിന്ന് അവരെ മോചിപ്പിക്കേണ്ടത് എന്റെ കടമയാണ്. എങ്കിൽ മാത്രമേ ജീവിതത്തിലെ സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും അത്ഭുതകരമായ സൗന്ദര്യവും സന്തോഷവും അവർക്കും അനുഭവിക്കാൻ കഴിയൂ. സത്യം ശിവം സുന്ദരം’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.

അതേസമയം, രാഹുലിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിമർശിച്ചു. സാധാരണ മനുഷ്യരെ ശിവനായും പാർവതിയായും ചിത്രീകരിക്കുന്നത് ഭക്തിയല്ലെന്നും ദൈവതുല്യരാണെന്ന അവകാശവാദം അഹങ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗാന്ധിക്കോ മറ്റേതെങ്കിലും മനുഷ്യനോ ഒരിക്കലും ദൈവമാകാൻ കഴിയില്ല. നമ്മൾ ഭഗവാനു മുന്നിൽ ശിരസ്സുനമിക്കുകയാണ് ചെയ്യുന്നത്. നമ്മളെത്തന്നെ ദൈവത്തിന് തുല്യരായി കാണുകയല്ല. വിനയമാണ് മഹത്വത്തിന്റെ അടിസ്ഥാനം. അവിടെ അഹങ്കാരം കടന്നുവരുമ്പോൾ പതനം ആരംഭിച്ചുകഴിഞ്ഞു’ എന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026