BREAKING NEWS

അമ്മ ഭക്ഷണം പാകം തിരക്കിൽ; കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തു;11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂര ലൈം​ഗീക പീഡനത്തിനിരയാക്കി കുടുംബ സുഹൃത്ത്; പ്രതി ഒളിവിൽ, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് ലൈംഗികാതിക്രമത്തിനിരയായതായി പരാതി. കുടുംബസുഹൃത്തായ യുവാവാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഋഷികേശിലെ എയിംസിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഹരിദ്വാർ പൊലീസ് കേസെടുത്തത്.

ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ മകൾക്കാണ് അതിക്രമം നേരിട്ടത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിക്കെതിരെയാണ് പരാതി. അടുത്തിടെയാണ് ഇയാൾ ഫാക്ടറിയിൽ ജോലിക്കെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് യുവാവ് താമസസ്ഥലത്തെത്തിയത്. കുഞ്ഞ് കരയുന്നത് കണ്ട് ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ എടുത്തു. പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന് കുഞ്ഞിനെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി.

തുടർന്ന് കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ യുവാവിന്റെ മുറിയിലെത്തുകയായിരുന്നു. അവിടെ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതിനിടെ യുവാവ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

രണ്ടുദിവസം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു, ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു, സാവര്യ ബസന്ത് കൊലക്കേസില്‍ സദറുളിന് എട്ടര വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്താന്‍ കോടതി

BREAKING NEWS
പാലത്തായി പീഡനക്കേസില്‍ പത്മരാജന് വീണ്ടും സുപ്രിംകോടതി നോട്ടീസ്
17 Nov 2026
BREAKING NEWS
രണ്ടുദിവസം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു, ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു, സാവര്യ ബസന്ത് കൊലക്കേസില്‍ സദറുളിന് എട്ടര വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്താന്‍ കോടതി
17 Nov 2026
BREAKING NEWS
’പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ; പിണറായിയുമായി ബന്ധപ്പെട്ട കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുകയാണ് ഇപ്പോഴത്തെ പാർട്ടി രീതി; ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്’- കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമ...
17 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് വേണ്ടി അമ്പലം പണിയും, സമീപം ഗോശാലയും
17 Nov 2026