BREAKING NEWS

രണ്ടുദിവസം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു, ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു, സാവര്യ ബസന്ത് കൊലക്കേസില്‍ സദറുളിന് എട്ടര വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്താന്‍ കോടതി

· · 1 min read
Share: Copied!

ഹരിപ്പാട്: ഡോക്ടറാകാനുള്ള സ്വപ്നങ്ങളുമായി ഉസ്ബെക്കിസ്താനിലേക്ക് പറന്ന ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്തിന്റെ ജീവൻ സഹപാഠിയുടെ ക്രൂരതയിൽ പൊലിഞ്ഞിട്ട് നാല് മാസം. കേരളത്തെ നടുക്കിയ ആ കൊലപാതകക്കേസിൽ, പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചു. നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുത്തു കാത്തിരുന്ന 22-കാരിയെ രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചും ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

നാലുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കുമ്പോൾ, നീതിയുടെ ആദ്യപടിയിലേക്കുള്ള ആശ്വാസത്തിനൊപ്പം മകളുടെ വേർപാടിന്റെ തീരാവേദനയിലാണ് സാവര്യയുടെ കുടുംബം. മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്ത് (22) ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട കേസിലാണ് സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) തടവുശിക്ഷ വിധിച്ചത്.

ഉസ്‌ബെക്കിസ്താനിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു.

BREAKING NEWS
അമ്മ ഭക്ഷണം പാകം തിരക്കിൽ; കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തു;11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂര ലൈം​ഗീക പീഡനത്തിനിരയാക്കി കുടുംബ സുഹൃത്ത്; പ്രതി ഒളിവിൽ, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ
17 Nov 2026
BREAKING NEWS
’പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ; പിണറായിയുമായി ബന്ധപ്പെട്ട കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുകയാണ് ഇപ്പോഴത്തെ പാർട്ടി രീതി; ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്’- കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമ...
17 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് വേണ്ടി അമ്പലം പണിയും, സമീപം ഗോശാലയും
17 Nov 2026
BREAKING NEWS
സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; സൂഫി, സുന്നി, ഷിയ, പെന്തക്കോസ്ത്, ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് വിഭാ​ഗങ്ങളെ ഒഴിവാക്കി; ​ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, വിമർശനവുമായി ജയറാം രമേശ് രം​ഗത്ത്
17 Nov 2026