BREAKING NEWS

‘നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്’; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്ററന്റിലേക്ക് പെൺസുഹൃത്തിനെയും കൂട്ടിക്കൊണ്ടുപോയ അനുഭവം പങ്കുവെച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാതാപിതാക്കളുടെ പ്രണയകഥയിൽ ഏറെ പ്രാധാന്യമുള്ള ആ സ്ഥലം നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് പെൺസുഹൃത്തിനൊപ്പം അവിടേക്ക് പോയെന്നും രാഹുൽ പറഞ്ഞു.

മഞ്ഞ നിറത്തിലുള്ള വാതിലുകളുള്ള റെസ്റ്ററന്റിലെത്തിയപ്പോഴുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അവിടത്തെ ഏറ്റവും മികച്ച വിഭവം ഏതാണെന്ന് ജീവനക്കാരനോട് ചോദിച്ചപ്പോൾ ‘ചിക്കൻ ചോസർ’ എന്നായിരുന്നു മറുപടി. നിർദേശപ്രകാരം അതുതന്നെ ഓർഡർ ചെയ്തു. എന്നാൽ മാതാപിതാക്കൾ മികച്ചതെന്ന് വിശേഷിപ്പിച്ചിരുന്ന ഭക്ഷണം തനിക്ക് തീർത്തും നിരാശയാണ് സമ്മാനിച്ചതെന്ന് രാഹുൽ പറഞ്ഞു. ‘പ്രണയിക്കണമെങ്കിൽ വാഴ്സിറ്റി റെസ്റ്ററന്റിൽ പോകാം. പക്ഷേ അവിടത്തെ ചിക്കൻ ചോസർ ഒരിക്കലും കഴിക്കരുത്’ എന്നായിരുന്നു രാഹുലിന്റെ തമാശ.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിന്റെയും ആദ്യകാല ദാമ്പത്യജീവിതത്തിന്റെയും ഓർമകളാണ് പുസ്തകത്തിൽ സോണിയ പങ്കുവെക്കുന്നത്.

1965-ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ‘വാഴ്സിറ്റി റെസ്റ്ററന്റ്’ എന്ന ചെറിയ ഗ്രീക്ക് റെസ്റ്ററന്റിൽവെച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയ പുസ്തകത്തിൽ എഴുതുന്നു. യൂറോപ്പിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള വിദ്യാർഥികൾ പതിവായി എത്തിയിരുന്ന ഇടമായിരുന്നു ഇത്.

കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്ററന്റിലാണ് തങ്ങളുടെ പ്രണയയാത്ര ആരംഭിച്ചതെന്നും രാജീവും താനും ചേർന്ന് സ്നേഹവും സന്തോഷവും ഓർമകളും നിറഞ്ഞൊരു ലോകം സൃഷ്ടിച്ചെന്നും സോണിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇറ്റലിയിൽ കഴിച്ചിരുന്ന ഭക്ഷണത്തിന് സമാനമായ വിഭവങ്ങൾ തേടിയാണ് സോണിയ അന്ന് റെസ്റ്ററന്റിലെത്തിയത്. അവിടെവെച്ചാണ് ഒരു സുഹൃത്ത് രാജീവിനെ പരിചയപ്പെടുത്തിയതെന്നും സോണിയ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കുന്നു.

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ

BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026
BREAKING NEWS
ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
17 Nov 2026
BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026