BREAKING NEWS

‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘

· · 1 min read
Share: Copied!

ന്യൂഡൽഹി: തന്റെ കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും വർഷങ്ങളായി നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ ശബ്ദിക്കാനാണ് പുസ്തകമെഴുതിയതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകം എഴുതാൻ ആദ്യം തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും നിരന്തരമായ പ്രേരണയാണ് തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു സോണിയയുടെ വെളിപ്പെടുത്തൽ.

വർഷങ്ങളായി തന്റെ കുടുംബത്തെക്കുറിച്ചും ഭർതൃമാതാവ് ഇന്ദിരാ ഗാന്ധിയെക്കുറിച്ചും മകൻ രാഹുൽ ഗാന്ധിയെക്കുറിച്ചും മകൾ പ്രിയങ്ക ഗാന്ധിയെക്കുറിച്ചും തെറ്റായതും വേദനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ നടക്കുകയാണ്. ഇതിനോട് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. സ്വന്തം കഥ പറയാൻ പുസ്തകമെഴുതുന്നതാണ് ഉചിതമായ മാർഗമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സോണിയ പറഞ്ഞു.

മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുഹൃത്ത് മഞ്ജുളികയും പുസ്തകമെഴുതാൻ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഡയറി എഴുതുന്ന ശീലം തനിക്കില്ലാത്തതിനാൽ ജീവിതത്തിലെ സംഭവങ്ങൾ ഓർത്തെടുത്ത് രേഖപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ ഏറെ പ്രയാസം തോന്നിയെങ്കിലും എഴുത്ത് ആരംഭിച്ചതോടെ ഓർമകൾ അണപൊട്ടിയൊഴുകിയതുപോലെ രേഖപ്പെടുത്താൻ കഴിഞ്ഞു. ജീവിതാനുഭവങ്ങൾ തുറന്നുപറയാനുള്ള അവസരമായാണ് പുസ്തകത്തെ കണ്ടതെന്നും അവർ വ്യക്തമാക്കി.

പുസ്തകത്തിന്റെ പേരിന് പിന്നിലെ അനുഭവങ്ങളും സോണിയ വിശദീകരിച്ചു. ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ അപരിചിതയായ താൻ പുതിയൊരു സംസ്കാരത്തിലും കുടുംബത്തിലും ഇടം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെയാണ് ‘ബിലോങ്ങിങ്’ എന്ന വാക്ക് പ്രതിനിധീകരിക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മാറി പുതിയ സാഹചര്യങ്ങളോടും ആചാരങ്ങളോടും പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യയിലെ അനേകം പെൺകുട്ടികളുടെ അനുഭവങ്ങൾക്ക് സമാനമായിരുന്നു തന്റെ ജീവിതവുമെന്നും സോണിയ പറഞ്ഞു. പുതിയ സാഹചര്യത്തിൽ സ്വയം അംഗീകരിക്കപ്പെടാനും കുടുംബത്തിന്റെ ഭാഗമാകാനുമുള്ള പോരാട്ടമായിരുന്നു അത്.

ഭർത്താവ് രാജീവ് ഗാന്ധിയോടുള്ള പ്രണയം വിസ്മയകരമായിരുന്നുവെന്നും സോണിയ ഓർത്തെടുത്തു. രാജീവ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനോട് തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഒരുപക്ഷേ, തന്റെ സ്വാർഥത കൊണ്ടാകാം അങ്ങനെ ചിന്തിച്ചത്. അദ്ദേഹം നിരന്തരം യാത്ര ചെയ്യുന്ന ആളായിരുന്നതിനാൽ ഒരുമിച്ച് ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ആ നിമിഷങ്ങളുടെ പ്രാധാന്യം പിന്നീട് തിരിച്ചറിഞ്ഞു.

രാജീവ് ഗാന്ധിയുടെ മരണം തന്നെ പൂർണമായും തകർത്തുകളഞ്ഞു. അതിനുശേഷം താൻ ഒരു കുട്ടിയെപ്പോലെയായി. രാഹുലും പ്രിയങ്കയുമാണ് പിന്നീട് തന്റെ രക്ഷിതാക്കളെപ്പോലെ താങ്ങായത്. രാജീവ് ഗാന്ധിയുടെയും ഭർതൃമാതാവ് ഇന്ദിരാ ഗാന്ധിയുടെയും വധത്തെക്കുറിച്ച് എഴുതുക എന്നതും ഏറെ പ്രയാസകരമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ

BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
17 Nov 2026
BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026