BREAKING NEWS

വാട്ട് ആൻ ഐഡിയ ടീച്ചറേ…. കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്

· · 1 min read
Share: Copied!

പട്ടാമ്പി: നാട്ടിൽ നടക്കുന്ന മോഷണ വാർത്തകൾ കേട്ട്, കള്ളൻമാരെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചുവച്ചത് ഭർത്താവിന്റെ പഴയ ഷൂവിനുള്ളിൽ. ഭാര്യയുടെ ഐഡിയയറിയാതെ പഴയ ഷൂ മാലിന്യത്തിനൊപ്പം സ്വർണവും ഹരിതകർമസേനയ്ക്കു കൈമാറി ഭർത്താവ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, റോഡരികിൽ സൂക്ഷിച്ചിരുന്ന മാലിന്യച്ചാക്കിൽ നിന്നു ഹരിതകർമസേനാംഗങ്ങൾ തന്നെ ഷൂവും സ്വർണവും കണ്ടെത്തി.

പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപകദമ്പതികളായ പള്ളിപ്പറമ്പിൽ ജോണിന്റെയും ബീനയുടെയും സ്വർണമാണു തിരികെക്കിട്ടിയത്. ആലപ്പുഴ സ്വദേശിയായ ജോൺ പെരുമുടിയൂർ ഗവ. ഓറിയന്റൽ സ്കൂളിലെയും ഭാര്യ ബീന ആലിക്കപറമ്പ് ഗവ. എൽപി സ്കൂളിലെയും അധ്യാപകരാണ്. വിവാഹമോതിരം, കുട്ടികളുടെ മോതിരങ്ങൾ, മാല, കമ്മലുകൾ എന്നിവ ഉൾപ്പെടെ രണ്ടരപ്പവനോളം വരുന്ന ആഭരണങ്ങളാണു ബീന ഭർത്താവിന്റെ പഴയ ഷൂവിനുള്ളിൽ ആരുമറിയാതെ സൂക്ഷിച്ചു വച്ചിരുന്നത്. വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ജോൺ ഷൂ ഹരിതകർമസേനയ്ക്കു കൈമാറുകയായിരുന്നു.

സ്കൂളുവിട്ട് വീട്ടിലെത്തിയപ്പോഴാണു സംഭവം ബീന അറിഞ്ഞത്. തുടർന്നു ഭർത്താവിനോടു വിവരം പറയുകയും വാർഡ് മെംബർ സുബ്രഹ്മണ്യനെയും ഹരിതകർമസേനയെയും അറിയിക്കുകയുമായിരുന്നു. ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കിയിരുന്നതിനാൽ വിശദമായ തിരച്ചിലിനൊടുവിൽ പിറ്റേന്നാണു ഷൂവും സ്വർണവും കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ജോണും ബീനയും എട്ടു വർഷമായി പട്ടാമ്പി ഹാർമണി സ്ട്രീറ്റിലാണു താമസിക്കുന്നത്.

ഹരിതകർമസേനാംഗങ്ങൾ, വാർഡ് അംഗം കെ.സുബ്രഹ്മണ്യൻ, നഗരസഭാ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ ടി.പി.ഷാജി ഇന്നലെ സ്വർണം ജോണിനു കൈമാറി. വൃത്തിയിലും ശുചിത്വത്തിലും മാത്രമല്ല, വിശ്വാസ്യതയിലും ഒന്നാമതാണെന്നു ഹരിതകർമസേനാംഗങ്ങൾ തെളിയിച്ചതായി നഗരസഭാധ്യക്ഷൻ പറഞ്ഞു.

നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം … പാക് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

BREAKING NEWS
ഡേറ്റിങ് ആപ്പിലൂടെ 'ആപ്പി'ലായി ഇന്ത്യൻ യുവാവ്!! കനേഡിയൻ വനിതയുമായി ഒരു വർഷത്തെ പ്രണയം, പിന്നാലെ വിവാഹിതാകാൻ തീരുമാനമെടുത്തു, കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി രണ്ടു ദിവസം യുവാവുമൊത്ത് താമസിച്ചു, രേഖകൾ പരിശോധിച്ച യുവാവ് ഞെട്ടി, യുവതിയെന്ന് കരുതിയയാൾക്ക് പ്രായം 61, വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ എംബസി...
15 Nov 2026
BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026