BREAKING NEWS

നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം … പാക് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

· · 1 min read
Share: Copied!

ലാ​ഹോർ: അണ്ടർ 19 ഏഷ്യാ കപ്പ് 2026 ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഒരു വിക്കറ്റ് വിജയത്തിന്റെ ആഘോഷത്തിന് ഇവിടെ തിരിതെളിയുമ്പോൾ പാക്കിസ്ഥാനിൽ പൊട്ടിത്തെറി. റെക്കോർഡ് ഒമ്പതാം കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ സ്വന്തം ടീമിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് പേസർ തൻവീർ അഹമ്മദ്. ഇന്ത്യയേക്കാൾ മികച്ച ടീമാണ് പാക്കിസ്ഥാനെന്ന അവകാശവാദം അവസാനിപ്പിക്കേണ്ട സമയമായെന്നും പാക് ക്രിക്കറ്റിന്റെ നിലവാരം പൂജ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 254 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയുടെ വക്കിലായിരുന്നു. വിജയിക്കാൻ അവസാന രണ്ട് വിക്കറ്റുകൾ മാത്രം ശേഷിക്കെ റൺനിരക്ക് പത്തിനടുത്തെത്തിയിരുന്നു. എന്നാൽ അവസാന പന്തുവരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഒരു വിക്കറ്റിന് വിജയിക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ തോൽവിക്കു പിന്നാലെ പുറത്തുവിട്ട വൈറൽ വീഡിയോയിലാണ് തൻവീർ അഹമ്മദ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. “നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് അവസാനിപ്പിക്കണം. ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം. ഇന്ത്യയുടെ ക്രിക്കറ്റ് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സംവിധാനത്തിന് യാതൊരു നിലവാരവുമില്ല,” തൻവീർ പറഞ്ഞു.

അതുപോലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പ്രവർത്തനരീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഓരോ തവണ പുതിയ ചെയർമാൻ ചുമതലയേൽക്കുമ്പോഴും സ്വന്തം അടുപ്പക്കാരെ പ്രധാന സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നതെന്നും ഇത് പാക്കിസ്ഥാന്റെ ക്രിക്കറ്റ് സംവിധാനത്തെ മൊത്തത്തിൽ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“നമ്മുടെ ബോർഡ് എല്ലാം നശിപ്പിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റിന്റെ മുഴുവൻ സംവിധാനത്തെയും തകർത്തിരിക്കുകയാണ്. ആരെങ്കിലും ചെയർമാനായി വന്നാൽ സ്വന്തം ആളുകളെ വിവിധ സ്ഥാനങ്ങളിൽ നിയമിക്കാനാണ് ശ്രമിക്കുന്നത്,” തൻവീർ കുറ്റപ്പെടുത്തി.

മത്സരം കൈവിട്ടുപോയ ഘട്ടത്തിൽനിന്ന് ഇന്ത്യ നടത്തിയ തിരിച്ചുവരവിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. മനൽ ചൗഹാനും മോഹിത് ഉൽവയും നടത്തിയ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് തൻവീർ പറഞ്ഞു. ഇന്ത്യയുടെ തോൽവി ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ ഇരുവരും ചേർന്ന് പാക്കിസ്ഥാനിൽനിന്ന് വിജയം തട്ടിയെടുത്തത് മികച്ച പ്രകടനമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 337 റൺസെന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ മാത്രം ശേഷിച്ചപ്പോഴും മത്സരം പൂർണമായും പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് തൻവീറിന്റെ വിലയിരുത്തൽ. “ഇതിനകം തോറ്റെന്ന് കരുതിയിരുന്ന മത്സരമാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ 337 റൺസ് നേടിയിരുന്നു. ഇന്ത്യക്ക് അവസാന രണ്ട് വിക്കറ്റുകൾ മാത്രം ശേഷിക്കുമ്പോൾ മത്സരം പൂർണമായും നമ്മുടെ കൈകളിലായിരുന്നു. എന്നാൽ മോഹിതും മനൽ ചൗഹാനും ചേർന്ന് മത്സരം പാക്കിസ്ഥാനിൽനിന്ന് പിടിച്ചെടുത്ത രീതി അതിശയകരമായിരുന്നു,” അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
തെറ്റുപറ്റി... കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026