BREAKING NEWS

ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;

· · 1 min read
Share: Copied!

ഫുജൈറ: വാഹനാപകടത്തിൽ ഇരട്ടക്കുട്ടികളെയും കൊച്ചുമകനെയും നഷ്ടപ്പെട്ട പ്രവാസി മലയാളി സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ കുടുംബത്തെ സന്ദർശിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി. കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേരാണ് മരിച്ചത്. അടുത്തകാലത്ത് യുഎഇയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണിത്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായതായി യുഎഇ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മരിച്ചവരിൽ പത്തുപേർ യുഎഇ സ്വദേശികളും നാലുപേർ ഇന്ത്യക്കാരുമാണ്.

ആദ്യ അപകടത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിനായി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പിന്നാലെയെത്തിയ വാഹനങ്ങൾ ഇടിച്ചുകയറിയാണ് രണ്ടാമത്തെ അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, മുഹമ്മദ് ഫായിസ് എന്നിവരാണ് ആദ്യ അപകടത്തിൽ മരിച്ചത്. യുഎഇ സന്ദർശനത്തിനെത്തിയ ഗുജറാത്ത് കുടുംബം മടക്കയാത്രയ്ക്കായി ഫുജൈറ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരനും അപകടത്തിൽ മരിച്ചു.

അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴുപേർ ഇന്ത്യക്കാരാണ്. എട്ടുപേർ യുഎഇ സ്വദേശികളും ആറുപേർ ഒമാൻ സ്വദേശികളുമാണ്. മൂന്ന് ഈജിപ്ത് സ്വദേശികൾ, രണ്ടുപേർ വീതം ജോർദാൻ, പാകിസ്ഥാൻ, ബ്രസീൽ സ്വദേശികൾ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം … പാക് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026
BREAKING NEWS
തെറ്റുപറ്റി... കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
15 Nov 2026