BREAKING NEWS

‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല’; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ

· · 1 min read
Share: Copied!

കാസർകോട്: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുംമുമ്പ് വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. സംഭവത്തിൽ ബിജെപി ഉയർത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.

സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഈശ്വരപ്രാർഥന മാത്രമാണ് അജണ്ടയുടെ ഭാഗമെന്നും ഇത്തരം ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരുന്നതിന്റെ പേരിൽ നിയമനടപടികളുണ്ടായാൽ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന ചടങ്ങിൽ മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ എം.എൽ.എ എന്നിവരും വേദിയിലുണ്ടായിരുന്നു. അതേസമയം, കെ. നീലകണ്ഠൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നു.

’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്

BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026
BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026