BREAKING NEWS

’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്

· · 1 min read
Share: Copied!

നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അനുയായികളോട് മരണംവരെ ഉപവസിക്കാൻ നിർദേശിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത പാസ്റ്റർക്ക് 200 വർഷം തടവുശിക്ഷ. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ തലവനായ പോൾ മക്കെൻസിയെയാണ് കെനിയൻ കോടതി ശിക്ഷിച്ചത്. കെനിയയിലെ മൊംബാസ ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്.

ലോകാവസാനത്തിന് മുമ്പ് യേശുവിനെ കാണണമെങ്കിൽ മരണംവരെ ഉപവസിക്കണമെന്നായിരുന്നു മക്കെൻസി അനുയായികളോട് നിർദേശിച്ചിരുന്നത്. കെനിയയുടെ തെക്കുകിഴക്കൻ മേഖലയിലെ കിലിഫി കൗണ്ടിയിലുള്ള ഇയാളുടെ പള്ളിയിൽനിന്ന് 15 പേരെ പോലീസ് രക്ഷപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആരാധനാലയത്തിന് സമീപത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് കുഴിമാടങ്ങളും കണ്ടെത്തി.

പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും ഉൾപ്പെടെയാണ് 200 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഡയാന കവേദ്സയാണ് ശിക്ഷ പ്രഖ്യാപിച്ചത്. മക്കെൻസിയുടെ നിർദേശങ്ങൾ അനുസരിച്ച് ഉപവസിച്ചതിനെത്തുടർന്ന് 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

കിഴക്കൻ കെനിയയിലെ ഷക്കാഹോള വനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ആഴം കുറഞ്ഞ കുഴികളിൽനിന്ന് കണ്ടെത്തിയിരുന്നു. ചിലർ ശ്വാസംമുട്ടിച്ചും മർദിച്ചും കൊല്ലപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തതായി അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു.

2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി 2019ൽ തന്റെ പള്ളി അടച്ചുപൂട്ടിയതിനു പിന്നാലെയാണ് അനുയായികളുമായി വനമേഖലയിലേക്ക് മാറിയത്. പാസ്റ്ററാകുന്നതിന് മുമ്പ് ടാക്സി ഡ്രൈവറായിരുന്നു ഇയാൾ. കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രികളിൽ ചികിത്സ തേടുന്നതിനെയും മക്കെൻസി എതിർത്തിരുന്നു. ഉപവസിക്കാനുള്ള നിർദേശം എതിർക്കുന്നവരെ മർദിച്ച് സ്വർഗത്തിലേക്ക് അയക്കണമെന്നായിരുന്നു അനുയായികൾക്ക് നൽകിയ നിർദേശം.

വനത്തിനുള്ളിലെ ആരാധനാക്രമങ്ങളെ ‘വിവാഹങ്ങൾ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഗർഭിണിയായ ഒരു സ്ത്രീയെ നവജാതശിശുവിന് മുലയൂട്ടുന്നതിൽനിന്ന് ഇയാൾ വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. 12 ദിവസത്തിനുശേഷം കുഞ്ഞ് മരിക്കുകയും ചെയ്തു. മരണംവരെ ഉപവസിക്കാനും മക്കളെയും അതിന് പ്രേരിപ്പിക്കാനുമായിരുന്നു അമ്മയോട് മക്കെൻസി നിർദേശിച്ചിരുന്നത്.

2003ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിച്ചത്. തുടർന്നുള്ള 16 വർഷത്തിനിടെ കെനിയയിലുടനീളം സഭയ്ക്ക് നിരവധി അനുയായികളുണ്ടായി. ടൈംസ് ടിവി എന്ന പേരിൽ ടെലിവിഷൻ ചാനലും ഇയാൾ നടത്തിയിരുന്നു. മക്കെൻസിയുടെ പ്രസംഗങ്ങളായിരുന്നു പ്രധാനമായും സംപ്രേഷണം ചെയ്തിരുന്നത്.

വിദ്യാഭ്യാസത്തെ ‘തിന്മ’യായും ആരോഗ്യപരിചരണത്തെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ ‘പിശാചിന്റെ അടയാള’മായും ചിത്രീകരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇയാളുടെ പ്രസംഗങ്ങളിൽ ഉൾപ്പെട്ടിരുന്നു.

മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം

BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026
BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026
BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
10 Nov 2026