BREAKING NEWS

കുളിക്കുന്നതിനിടെ നാല് വിദ്യാർഥിനികൾ മുങ്ങി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡനും; തിരുവണ്ണാമലൈയിൽ തടാകത്തിൽ 5 പേർക്ക് ദാരുണാന്ത്യം; സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വാർഡനും കുട്ടികളുമാണ് മരിച്ചത്

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും വനിതാ വാർഡനും മുങ്ങിമരിച്ചു. തിരുവണ്ണാമലൈക്ക് സമീപമുള്ള സമുത്തിരം തടാകത്തിലാണ് തിങ്കളാഴ്ച ദാരുണമായ അപകടമുണ്ടായത്. പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുന്ന നാല് വിദ്യാർഥിനികളും കേന്ദ്രത്തിലെ വാർഡനുമാണ് മരിച്ചത്.

വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ വിദ്യാർഥിനികളും വനിതാ വാർഡൻ തേന്മൊഴിയുമാണ് മരിച്ചത്. ദീപാവലി അവധിയായതിനാൽ വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്തായിരുന്നു അപകടം.

നാല് വിദ്യാർഥിനികളും വാർഡൻ തേന്മൊഴിക്കൊപ്പം കുളിക്കാനായി സമുത്തിരം തടാകത്തിലെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡനും അപകടത്തിൽപ്പെട്ടത്.

വിവരമറിഞ്ഞ് എത്തിയ അധികൃതരും രക്ഷാപ്രവർത്തകരും നടത്തിയ തിരച്ചിലിൽ അഞ്ചുപേരുടെയും മൃതദേഹങ്ങൾ തടാകത്തിൽനിന്ന് കണ്ടെടുത്തു.

BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026
BREAKING NEWS
കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ ആശുപത്രിയിലെത്തി, നോക്കിയത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികൾ, രാത്രിതന്നെ രണ്ടുതവണ വന്നപ്പോഴും വേദനാസംഹാരിതന്ന് തിരിച്ചയച്ചു... സർജനെ കണ്ടപ്പോൾ സ്ട്രോക്ക് വന്നതെന്ന് കണ്ടെത്തൽ, 56 കാരന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു, വടക്കൻ പറവൂർ ത...
09 Nov 2026
BREAKING NEWS
ഒക്ടോബർ 10ന് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്ന് 50-കാരി!! പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിച്ചതുകൊണ്ടോ ഒരു മുറിയിൽ കയറിയതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു പറയാനാകുമോ? സംഭവം നടന്നുവെന്ന് പറയുന്ന അന്നോ, പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായെത്തിയതിൽ ദുരൂഹത- മു...
09 Nov 2026