BREAKING NEWS

കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ ആശുപത്രിയിലെത്തി, നോക്കിയത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികൾ, രാത്രിതന്നെ രണ്ടുതവണ വന്നപ്പോഴും വേദനാസംഹാരിതന്ന് തിരിച്ചയച്ചു… സർജനെ കണ്ടപ്പോൾ സ്ട്രോക്ക് വന്നതെന്ന് കണ്ടെത്തൽ, 56 കാരന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു, വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം

· · 1 min read
Share: Copied!

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതിയുമായി കുന്നുകര സ്വദേശി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാൽ അബ്ദുൾ ജബ്ബാറെന്ന 56കാരന്റെ കാൽ മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 26നാണ് രാത്രിയിൽ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ‌ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ എത്തിയത്. ആ സമയത്ത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. അവരോട് വേദനയുള്ള കാര്യം പറഞ്ഞെങ്കിലും ചില വേദനസംഹാരികളും നൽകി ഡ്രിപ്പുമിട്ടതിന് ശേഷം അബ്ദുൽ ജബ്ബാറിനെ അവർ മടക്കി അയച്ചു.

എന്നാൽ രാത്രി വീണ്ടും വേ​ദനയുണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലേക്ക് വന്നെങ്കിലും അപ്പോഴും വേദനസംഹാരികൾ മാത്രമാണ് നൽകിയതെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. പിന്നീട് രാവിലെ ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് വന്നതാണെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിദ​ഗ്ധ ചികിത്സ നൽകിയെങ്കിലും കാലിന്റെ ചലന ശേഷി വീണ്ടെടുക്കാനായില്ല.

ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്നാൽ ചലനശേഷി വീണ്ടെടുക്കാൻ പറ്റാതെ വന്നതോടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് 56കാരനായ അബ്ദുൽ ജബ്ബാർ പറയുന്നത്. അബ്ദുൽ ജബ്ബാറിന്റെ പരാതി നേരത്തെ സൂപ്രണ്ടിനെ അടക്കം അറിയിച്ചിരുന്നതാണ്. പക്ഷേ പരാതി ഒതുക്കി തീർക്കാനുളള ശ്രമമാണ് നടത്തിയതെന്നും അബ്ദുൽ ജബ്ബാർ ആരോപിക്കുന്നു.

BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026
BREAKING NEWS
കുളിക്കുന്നതിനിടെ നാല് വിദ്യാർഥിനികൾ മുങ്ങി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡനും; തിരുവണ്ണാമലൈയിൽ തടാകത്തിൽ 5 പേർക്ക് ദാരുണാന്ത്യം; സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വാർഡനും കുട്ടികളുമാണ് മരിച്ചത്
09 Nov 2026
BREAKING NEWS
ഒക്ടോബർ 10ന് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്ന് 50-കാരി!! പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിച്ചതുകൊണ്ടോ ഒരു മുറിയിൽ കയറിയതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു പറയാനാകുമോ? സംഭവം നടന്നുവെന്ന് പറയുന്ന അന്നോ, പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായെത്തിയതിൽ ദുരൂഹത- മു...
09 Nov 2026