BREAKING NEWS

പൂർവവിദ്യാർഥികൾ സൗഹൃദം നടിച്ച് അടുത്തുകൂടി… പിന്നാലെ മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി, പേടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥി അമ്മയുടെ സ്വർണം ആരുമറിയാതെയെടുത്ത് കൈമാറി, ഇനി കാശില്ലെന്നു പറഞ്ഞപ്പോൾ കൈയിലുള്ള ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നായി… പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, പ്രതികൾക്ക് കുട്ടികൈമാറിയത് 24 ലക്ഷത്തിന്റെ സ്വർണം

· · 1 min read
Share: Copied!

പാമ്പാടി: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാർഥികളാണു പ്രതികൾ. ട്യൂഷൻ പഠനവുമായി ബന്ധപ്പെട്ടു വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീടു പലപ്പോഴായി പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെവിദ്യാർഥി അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണയായി കൈമാറിയെന്നുമാണു കേസ്.

എന്നാൽ കഴിഞ്ഞ ദിവസവും പ്രതികൾ പണം ആവശ്യപ്പെട്ടു. പണമില്ലെന്നറിയിച്ചതോടെ വിദ്യാർഥിയുടെ ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നു നിർബന്ധിച്ചു. ഇതോടെയാണു വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിച്ചത്. എസ്ഐ ജോജൻ ജോർജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവ് മരിച്ചനിലയിൽ, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യുവതിവിളിച്ചറിയിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ എത്തിയ ശേഷം… ചികിത്സ വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ!! യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
"പടക്കം പൊട്ടിച്ചാൽ രോഗങ്ങളെല്ലാം മാറും", അതിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കും, പുതിയ വാദവുമായി ബിജെപി എംഎല്‍എ
09 Nov 2026
BREAKING NEWS
സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി, നെഞ്ചില്‍ പിടിച്ചു, കൂടെയുണ്ടായിരുന്ന യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു, അസഭ്യ വര്‍ഷവും, കേസില്‍ ഒരാള്‍ കൂടി പിടിയില്‍
09 Nov 2026
BREAKING NEWS
പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവ് മരിച്ചനിലയിൽ, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യുവതിവിളിച്ചറിയിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ എത്തിയ ശേഷം... ചികിത്സ വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ!! യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
09 Nov 2026