BREAKING NEWS

പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവ് മരിച്ചനിലയിൽ, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യുവതിവിളിച്ചറിയിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ എത്തിയ ശേഷം… ചികിത്സ വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ!! യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

· · 1 min read
Share: Copied!

കാക്കനാട്: സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാർട്മെന്റിൽ എത്തിയത്. രാത്രി 8നു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണു യുവതി പോലീസിനോടു പറഞ്ഞത്. ഉടൻ ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതിയെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അപ്പാർട്മെന്റിലെ മുറിയിൽ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ബന്ധുക്കൾക്കു പരാതിയുണ്ട്. ബ്രൈറ്റ് കുഴഞ്ഞുവീണിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും സഹോദരൻ വരുന്നതുവരെ കാത്തുനിന്നെന്നാണ് ആക്ഷേപം. മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പോലീസ് പറഞ്ഞു. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.

കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്’ സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി

BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്' സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
09 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ... ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
09 Nov 2026
BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026