BREAKING NEWS

എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം………….. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന

· · 1 min read
Share: Copied!

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ ജേക്ക് ലാങും സംഘവും. ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് എല്ലാ ഡോട്ട് ഹെഡുകളെയും നാടുകടത്തുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പരിപാടിക്കെത്തിയത്. നെറ്റിയില്‍ കുറിയും തിലകവും ധരിക്കുന്നതിനെ അധിക്ഷേപിക്കുന്ന വംശീയ പരാമര്‍ശമാണ് ഡോട്ട് ഹെഡ് എന്നത്. ശനിയാഴ്ചയാണ് സംഭവം.

ദീപാവലി ആഘോഷത്തിനിടെ കുട്ടികളടക്കം പങ്കെടുത്ത പരിപാടിയിലേക്ക് ജേക്ക് ലാങും തോമസ് അലനും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ കടന്നുകയറുകയായിരുന്നു. ‘Deport All Dot Heads’, ‘Stop Hindu Replacement of Christians’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ എത്തിയത്. സംഭവത്തിന് പിന്നാലെ ആഘോഷം തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ചിത്രങ്ങള്‍ ജേക്ക് ലാങ് എക്‌സില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ ഹിന്ദുക്കള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി. ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി സംസ്ഥാനം മാറുന്നതിന് ഹിന്ദുക്കളാണ് ഉത്തരവാദികളെന്നും ഇയാള്‍ ആരോപിച്ചു.സംഭവത്തെ യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തികള്‍ ശക്തമായി അപലപിച്ചു.

വംശീയ വിദ്വേഷം പ്രകടമാക്കുന്ന സംഭവത്തില്‍ അതീവ രോഷമുണ്ടെന്ന് പ്രമീള ജയ്പാല്‍ എക്‌സില്‍ കുറിച്ചു. ദീപാവലി പ്രധാനപ്പെട്ട ആഘോഷമാണെന്നും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് ഭയമില്ലാതെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയണമെന്നും അവര്‍ വ്യക്തമാക്കി. നോര്‍ത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കോയിലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഭവത്തെ അപലപിച്ചു. സിയാറ്റിലിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഹിന്ദു സമൂഹത്തോട് ജാഗ്രത പാലിക്കാനും സംഘടന ആവശ്യപ്പെട്ടു.

BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026
BREAKING NEWS
വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി... 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
08 Nov 2026