BREAKING NEWS

“ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് “?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി

· · 1 min read
Share: Copied!

കൊല്‍ക്കത്ത: രാഷ്ട്രീയ ലാഭത്തിന് വേണ്ടി തുടര്‍ച്ചയായി ബിജെപി രാമക്ഷേത്രത്തെ ഉപയോഗിക്കുകയാണെന്ന രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കീര്‍ത്തി ആസാദ്. താന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും ഇനിയങ്ങോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. താന്‍ കാമാഖ്യാ ദേവിയെയാണ് ആരാധക്കുന്നതെന്നും അങ്ങനെയെങ്കില്‍ തന്നെ ഹിന്ദുവായി കണക്കാക്കാനാകില്ല എന്നാണോ ബിജെപി കരുതുന്നത് എന്നും കീര്‍ത്തി ആസാദ് ചോദിച്ചു.സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രാമക്ഷേത്രം സന്ദര്‍ശിക്കാനൊരുങ്ങുന്നതിനെ ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് കീര്‍ത്തി ആസാദിന്റെ പ്രതികരണം.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സംസാരിക്കുകയായിരുന്നു ആസാദ്.’ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് എല്ലായ്‌പ്പോഴും രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഞാന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ല, ഞാന്‍ കാമാഖ്യാ ക്ഷേത്രത്തിലാണ് പോയിട്ടുള്ളത്. കാമാഖ്യാ ദേവിയെ ആരാധിക്കുന്ന ഒരാള്‍ ഹിന്ദുവല്ല എന്നാണോ ബിജെപി പറഞ്ഞുവരുന്നത്?’ കീര്‍ത്തി ആസാദ് ചോദിച്ചു.സീതാ ദേവിക്ക് നേരിടേണ്ടി വന്ന അഗ്നിപരീക്ഷയെ കുറിച്ചും ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഞാന്‍ സീതാ ദേവിയുടെ ജന്മസ്ഥലത്ത് നിന്നുമാണ് വരുന്നത്. സീതാദേവിക്ക് അഗ്നിപരീക്ഷ നേരിടേണ്ടി വന്നു, അഗ്നിപരീക്ഷയില്‍ ജയിച്ചിട്ടും അവര്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു. ഒരു മനുഷ്യന്‍ തന്റെ ഭാര്യയോട് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണോ?

അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയ ശേഷം, അതില്‍ വിജയിച്ചിട്ടും അവളെ ഉപേക്ഷിക്കുന്നത് ശരിയാണോ? അല്ല, ഇത് ഒട്ടും ശരിയല്ല. ഞാന്‍ കാമാഖ്യാ ക്ഷേത്രവും ത്രിപുരസുന്ദരി ക്ഷേത്രവുമാണ് സന്ദര്‍ശിക്കുക. അതിനര്‍ത്ഥം ഞാന്‍ ഹിന്ദുവല്ല എന്നാണോ? ഞാന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ല, പോവുകയുമില്ല. ഞാന്‍ മഥുരയില്‍ പോകും,’ കീര്‍ത്തി ആസാദ് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്നും രാജ്യത്ത് രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ സ്ഥാപിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. എല്ലാ ക്ഷേത്രങ്ങളിലും കൊള്ളയും മോഷണവും ആസൂത്രണം ചെയ്യുകയാണ്. രാമനെക്കുറിച്ചല്ലാതെ മറ്റൊരു വിഷയവും അവര്‍ക്കില്ല. രാജ്യത്ത് ബിജെപി കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026
BREAKING NEWS
വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി... 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
08 Nov 2026