BREAKING NEWS

വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി… 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ 21കാരിയായ സഹോദരിയെ രണ്ട് സഹോദരന്മാർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം വീട്ടിനുള്ളിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് ഇളയ സഹോദരന്മാർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

തെരാസ് ബിന്ദിന്റെ മകളായ ഖുഷി ബിന്ദിനെയാണ് സഹോദരന്മാർ കൊലപ്പെടുത്തിയത്. നവംബർ നാലിന് ഗോപിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ജഖാവോൺ ഗ്രാമത്തിലുള്ള വീട്ടിലാണ് ഖുഷിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഖുഷിയെ തൂക്കിലേറ്റുന്നതിന് മുമ്പ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശുഭം അഗർവാൾ പറഞ്ഞു.

ചോദ്യം ചെയ്യലിൽ ഖുഷിയുടെ രണ്ട് ഇളയ സഹോദരന്മാരായ 18കാരൻ സൂരജ് ബിന്ദും 15കാരനായ സഹോദരനും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഖുഷി ഒരു യുവാവുമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഈ ബന്ധത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നുവെന്നും സഹോദരന്മാർ പോലീസിനോട് പറഞ്ഞതായാണ് വിവരം. നവംബർ നാലിന് ഖുഷി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സഹോദരന്മാർ ഇതിനെ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് വീട്ടിൽ തർക്കമുണ്ടാകുകയും ഇരുവരും ചേർന്ന് ഖുഷിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനുശേഷം സംഭവം ആത്മഹത്യയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണ് മൃതദേഹം വീട്ടിനുള്ളിൽ കെട്ടിത്തൂക്കിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
കുടുംബ വഴക്ക്, പോലീസ് സ്റ്റേഷന്റെ പുറത്ത് വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്
08 Nov 2026
BREAKING NEWS
നരബാധിച്ച സംഘടനയെന്ന പേരുദോഷം മാറ്റിയെടുക്കണം, വി ശിവൻകുട്ടി തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ല, തൊഴിലാളികൾ അകന്നുപോയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം, മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
08 Nov 2026
BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026