BREAKING NEWS

തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

ഷൊർണ്ണൂർ: തീയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫർ ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ടോടെ ഷൊർണ്ണൂർ നഗരത്തിലെ തീയേറ്ററിലായിരുന്നു സംഭവം.

പെൺകുട്ടി തീയേറ്ററിലെത്തിയതുമുതൽ ഇയാൾ അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും പരാതിയിൽ പറയുന്നു. കുടുംബം ഉടൻ പോലീസിൽ വിവരമറിയിച്ചു.

പെൺകുട്ടിതന്നെ നൽകിയ പരാതിയിൽ ഷൊർണ്ണൂർ പോലീസ് ജാഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി... 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
08 Nov 2026
BREAKING NEWS
കുടുംബ വഴക്ക്, പോലീസ് സ്റ്റേഷന്റെ പുറത്ത് വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്
08 Nov 2026
BREAKING NEWS
നരബാധിച്ച സംഘടനയെന്ന പേരുദോഷം മാറ്റിയെടുക്കണം, വി ശിവൻകുട്ടി തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ല, തൊഴിലാളികൾ അകന്നുപോയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം, മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
08 Nov 2026