BREAKING NEWS

ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ

· · 1 min read
Share: Copied!

കൊല്ലം: ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും ആർജെഡി നേതാവിനെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതാമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസാണ് ചാമക്കടയിൽനിന്ന് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സീതാമഠി ജില്ലാ പരിഷത്ത് അംഗമായിരുന്ന ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളാണ് അജാജ്. സെപ്റ്റംബർ 12ന് സീതാമഠിയിലെ ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയ്ക്ക് വെടിയേറ്റത്. കേസിലെ മുഖ്യപ്രതിയായ ത്രിഭുവനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

2016 മുതൽ കേരളത്തിലുള്ള അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ, ഇടയ്ക്കിടെ ബിഹാറിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി ബിഹാർ പൊലീസ് പറഞ്ഞു. 2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2012 മുതൽ വിവിധ കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്.

അജാജിനെ കണ്ടെത്തുന്നതിനായി ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് എസ്ഐ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പത്തുദിവസം മുൻപ് കേരളത്തിലെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചാമക്കടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.

അജാജിനെ കോടതിയിൽ ഹാജരാക്കി ബിഹാർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.

BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026
BREAKING NEWS
കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്
07 Nov 2026