BREAKING NEWS

രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ

· · 1 min read
Share: Copied!

കുളത്തൂപ്പുഴ: ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ കെഎസ്ആർടിസി കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ എട്ടു മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഹോട്ടലിലെത്തിയിരുന്നതായി ജീവനക്കാർ പറയുന്നു.

ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഹോട്ടലിനു പിന്നിലായി അടുത്ത പുരയിടത്തിലെ ശൗചാലയത്തിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026