BREAKING NEWS

കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്

· · 1 min read
Share: Copied!

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണത്തിന് കാരണമായതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിഴവുകളില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ച സംഭവത്തിൽ ഡിഎംഒയോ പൊലീസോ ഡോക്ടർക്കും ആശുപത്രിക്കും രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്നതുപോലും പരിശോധിച്ചില്ലെന്നും കമ്മീഷൻ വിമർശിച്ചു. സംഭവത്തിൽ തുടരന്വേഷണത്തിനും കമ്മീഷൻ ഉത്തരവിട്ടു.

2024 ജൂലായിലാണ് തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് (17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. രണ്ടാം ദിവസം രക്തം ഛർദിച്ച് അവശനിലയിലായ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളാണ് നടന്നത്. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഎംഒയുടെ ആദ്യ അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ തുടർ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സയ്ക്കോ വീഴ്ചയില്ലെന്ന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. തുടർന്നാണ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യ, പൊലീസ് സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ പുറത്തുവന്നത്. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രിയ ഇഎൻടി ക്ലിനിക്കിനും ഇവിടെനിന്നുള്ള നിർദേശപ്രകാരം പ്രവേശിപ്പിച്ച ഫാത്തിമ ആശുപത്രിക്കും ബന്ധപ്പെട്ട സമയത്ത് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

രക്തം ഛർദിച്ച് അവശനായ 17-കാരന് യഥാസമയം മതിയായ ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി. കുട്ടിയെ പ്രവേശിപ്പിച്ച കണ്ണൂരിലെ ഫാത്തിമ ആശുപത്രിയുടെ മെഡിക്കൽ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും കമ്മീഷൻ കണ്ടെത്തി. അന്വേഷണം നടത്തിയ ഡിഎംഒയോ പൊലീസോ ഡോക്ടർക്കും ആശുപത്രികൾക്കും രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്ന കാര്യം പോലും പരിശോധിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആശുപത്രികളിലെ ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും മതിയായ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന് കമ്മീഷൻ നിർദേശം നൽകി. മൂന്നുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോടും ആരോഗ്യവകുപ്പിനോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026