BREAKING NEWS

‘അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ’; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി

· · 1 min read
Share: Copied!

തിരുവനന്തപുരം: അമ്മയും സഹോദരിയും ഗൾഫിലായിരുന്നതിനാൽ പാങ്ങപ്പാറ സ്വദേശി അഭിറാമിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മുത്തശ്ശിയായിരുന്നു. തന്നോട് പറയാതെ അവൻ പുറത്തുപോകാറില്ലായിരുന്നുവെന്നും കളിക്കാൻ പോയിട്ട് അഞ്ച് മിനിറ്റ് വൈകിയാൽ പോലും വിളിച്ച് അറിയിക്കുമായിരുന്നുവെന്നും മുത്തശ്ശി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

അഭിറാമിനെ കാണാതായ ദിവസം കുടുംബത്തിൽ ഒരു വിവാഹച്ചടങ്ങുണ്ടായിരുന്നു. അന്ന് പുറത്തുപോകേണ്ടെന്ന് താൻ അവനോട് പറഞ്ഞിരുന്നുവെന്ന് നിറകണ്ണുകളോടെ മുത്തശ്ശി ഓർക്കുന്നു. മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങിയ അഭിറാം പിന്നീട് നടന്നത് ചതിക്കുഴിയിലേക്കാണെന്ന് അറിയാതെ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു.

‘അന്ന് പുറത്ത് പോകണ്ടെന്ന് അവനോട് പറഞ്ഞതാ. കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ. അവൻ മിടുക്കനായിരുന്നു. ഞായറാഴ്ച പുറത്തുപോകുകയാണെന്ന് പറഞ്ഞാണ് അന്ന് ഇറങ്ങിയത്. കളിക്കാനാണോ പോകുന്നതെന്ന് ചോദിച്ചപ്പോൾ അതെയെന്ന് പറഞ്ഞു. അന്ന് ഒരു കല്യാണമുണ്ടായിരുന്നു. അതുകൊണ്ട് പുറത്തുപോകാതിരുന്നുകൂടേയെന്ന് ഞാൻ ചോദിച്ചതാണ്. അത് കേട്ടിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ.

ഞങ്ങൾ കല്യാണത്തിന് പോകുന്ന വഴിക്ക് മഴ പെയ്തു. അപ്പോൾ അവന്റെ അച്ഛൻ ഫോണിൽ വിളിച്ചിരുന്നു. ആദ്യം ഫോൺ എടുത്തില്ല. രണ്ടാമത് വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഫോൺ കട്ടായി. പിന്നീട് വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫായിരുന്നു. രാത്രി പരാതി നൽകി. ഒരുപാട് അന്വേഷിച്ചു. അവൻ ഈ പരിസരത്തുതന്നെ ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ആരുടെയോ കൈയിൽ അകപ്പെട്ടിട്ടുണ്ടാകുമെന്ന് തോന്നിയിരുന്നു. ഞങ്ങളുടെ മകന് നീതി കിട്ടണം’, അഭിറാമിന്റെ മുത്തശ്ശി പറഞ്ഞു.

പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞദിവസം അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാംപ്രതിയായ 17-കാരന്റെ മുൻകാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത് അഭിറാമിന്റെ സുഹൃത്താണ്. പെൺകുട്ടിയും 17-കാരനും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തിക്കാനാണ് പ്രതി അഭിറാമിനെ വിളിച്ചുവരുത്തിയത്.

17-കാരനെ കൂടാതെ ഇയാളുടെ സുഹൃത്തായ ഉമർ, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ, ആനന്ദ് എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി

BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026