BREAKING NEWS

എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല……….., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി

· · 1 min read
Share: Copied!

തിരുവനന്തപുരം: അഭിരാമിന് പ്രതികളുമായി വ്യക്തിപരമായ ബന്ധമില്ലായിരുന്നുവെന്നും അവരുമായി പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സഹോദരി ആര്യ പറഞ്ഞു. ‘ഞങ്ങൾ പരാതി നൽകിയ സമയത്തുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ജുവനൈലായ പ്രതിയെ കണ്ടെത്തിയെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അവനെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ആ കുട്ടിയെ പോലീസ് സ്റ്റേഷനിൽ നിർത്താൻ കഴിയാത്തതുകൊണ്ടായിരിക്കാം ചോദ്യംചെയ്തശേഷം വിട്ടയച്ചത്. പിന്നീട് അടുത്ത ദിവസം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതായും അറിയുന്നു.’

‘ഇതിനിടയിൽ പോലീസിന് ലഭിച്ച തെളിവുകളും വിവരങ്ങളും എന്തൊക്കെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ മൊഴിയിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. എന്റെ സഹോദരന് ഈ പ്രതികളുമായി സൗഹൃദമുള്ളതായി ഞങ്ങൾക്ക് അറിവില്ല. അവരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അവൻ വ്യക്തിപരമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാറുണ്ട്.’

‘എന്റെ സഹോദരനെ അവർ കുടുക്കിയതാണ്. പ്രതികൾ നേരത്തെതന്നെ ആസൂത്രണം ചെയ്തിരുന്നു. ഇതിന് പിന്നിലുള്ള എല്ലാവരേയും പുറത്തുകൊണ്ടുവരണം. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ഉമറിന് ഈ കേസിൽ കൃത്യമായ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’

‘എന്റെ സഹോദരൻ ആരെയും ഉപദ്രവിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം ഞാൻ അവനെ വിളിച്ചിരുന്നു. അന്ന് അവൻ വീട്ടിലുണ്ടായിരുന്നു. കണ്ണാടിയുടെ മുന്നിൽനിന്ന് ഫാഷനൊക്കെ കാണിച്ച് സംസാരിച്ച എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.’

‘ആരെങ്കിലും വിളിക്കുമ്പോൾ നമ്മൾ സാധാരണയായി പോകുന്നതുപോലെ തന്നെയാണ് അവനും അവരെ കാണാൻ പോയത്. നമ്മളെ ഉപദ്രവിക്കാനാണ് ഒരാൾ വിളിക്കുന്നതെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. എന്റെ സഹോദരനും അതുതന്നെയാണ് സംഭവിച്ചത്. എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെ പോകേണ്ടിവന്നാലും ഞങ്ങൾ പോകും. ഇനി മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്’, ആര്യ പറഞ്ഞു.

BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026
BREAKING NEWS
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കിൽ കൊല്ലും, കോർപ്പറേഷൻ ഓഫീസിൽ മദ്യലഹരിയിൽ ബഹളം വച്ച് ജീവനക്കാരന്‍, വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
06 Nov 2026