BREAKING NEWS

മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

· · 1 min read
Share: Copied!

കൊച്ചി: വിനോദയാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 45 ദിവസത്തിനകം തുക നൽകണമെന്ന് എറണാകുളം ജില്ലാ നിർദേശിച്ചു. യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കമ്മിഷൻ നിരീക്ഷിച്ചു.

എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസാണ് പരാതി നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. പരാതിക്കാരിയും കുടുംബവും കെഎസ്ആർടിസി ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്.

അങ്കമാലിയിൽനിന്ന് മറ്റ് യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് പരാതിക്കാരിയുടെ 73 വയസ്സുള്ള ഭർത്താവിനോട് സീറ്റിൽനിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ അദ്ദേഹം വീഴുകയും ഇടത് കൈത്തണ്ടയിലെ എല്ല് പൊട്ടുകയും ചെയ്തു.

തുടർന്ന് മഞ്ഞുമ്മൽ ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 52,348 രൂപ ചെലവായെന്നാണ് പരാതിയിൽ പറയുന്നത്. ബസിൽ ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അപകടത്തിനു പിന്നാലെ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

പരാതി യഥാസമയം പരിഗണിക്കാതിരുന്നതും തൃപ്തികരമായ പരിഹാരം നൽകാതിരുന്നതും സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്.

കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു

BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026
BREAKING NEWS
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമം, തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്കും രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾക്കും പരുക്കേറ്റു, രക്ഷപ്പെട്ട് ഓടി കുറ്റിക്കാട്ടിലൊളിച്ച പ്രതിയെ പിടികൂടി പോലീസ്
03 Nov 2026
BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026