തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
കുടുംബവഴക്കിനിടെ ഷാജൻ സുബിനയെ വെട്ടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കഴുത്തിനാണ് പ്രധാനമായും വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ടെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ അയിരൂർ പൊലീസ് ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.